By Malakkallu Express:August 03, 2015
ബസ്സുകളും വാനുകളും ശീതീകരിച്ചു; തൊഴിലാളികള്‍ക്ക് സുഖയാത്ര
ദോഹ: തൊഴിലാളികളെ കൊണ്ടുപോകുന്നതിന് ഉള്‍പ്പെടെയുള്ള ബസ്സുകളിലും മിനി വാനുകളിലും എയര്‍ കണ്ടീഷന്‍ നിര്‍ബന്ധമാക്കിയ ഉത്തരവിന് മികച്ച പ്രതികരണം. നിലവിലുള്ള വാഹനങ്ങള്‍ക്ക് എയര്‍കണ്ടീഷന്‍ സംവിധാനം ഘടിപ്പിച്ചാണ് പലരും ഉത്തരവ് നടപ്പാക്കിയത്.
താമസിക്കുന്നിടത്തുനിന്ന് ജോലി സ്ഥലത്തേക്കുള്ള യാത്ര ഇപ്പോള്‍ സുഖകരമായതായി തൊഴിലാളികള്‍ പറയുന്നു. നിരത്തിലിറങ്ങുന്ന മുഴുവന്‍ ബസ്സുകള്‍ക്കും ശീതീകരണ സംവിധാനം ഘടിപ്പിച്ചതായി ദോഹയിലെ ഒരു ഔദ്യോഗിക ട്രാവല്‍ ഏജന്‍സി അധികൃതര്‍ പറഞ്ഞു. തൊഴിലാളികളെ കൊണ്ടുവരുന്നതിനിടയില്‍ വാഹനങ്ങളില്‍ എ.സി. ഇല്ലാത്തത് നേരത്തേ വലിയ പ്രശ്‌നമായിരുന്നെന്നും പുതിയ ഉത്തരവോടെ ആ പ്രശ്‌നം പരിഹരിക്കപ്പെട്ടതായും ഹ്യൂമണ്‍ റിസോഴ്‌സസ് മാനേജര്‍ പറഞ്ഞു. ഗതാഗത വകുപ്പിന്റെ ഉത്തരവോടെ ബസ്സുകളിലും വാനുകളിലും എ.സി. സ്ഥാപിക്കുന്ന ജോലി കൂടിയതായി ഗ്യാരേജ് ഉടമകള്‍ പറയുന്നു. ജൂലായ് ഒന്ന് മുതല്‍ എയര്‍ കണ്ടീഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടാണ് ഗതാഗത വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. പതിന്നൊന്നിന് മുകളില്‍ സീറ്റുള്ള എല്ലാ വാഹനങ്ങള്‍ക്കും പുതിയ ഉത്തരവ് ബാധകമായിരിക്കുമെന്ന് ഗതാഗത വകുപ്പ്വ്യക്തമാക്കിയിരുന്നു. സ്‌കൂള്‍ വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കായുള്ള കമ്ബ നി വാഹനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആറ്് മാനദണ്ഡങ്ങള്‍ ബസ്സുകളും മിനിവാനുകളും പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ശീതീകരിച്ച വാഹനങ്ങളുടെ ചില്ലുകള്‍ കൂളിങ് കടലാസുകള്‍ ഉപയോഗിച്ച് 30 ശതമാനം സുതാര്യമാക്കണം. മുന്നിലേയും ഡ്രൈവറുടെ രണ്ട് ഭാഗത്തേയും ചില്ലുകളില്‍ കൂളിങ് പാടില്ല. പിന്നിലെ ബമ്ബറിന് മുകളില്‍ മഞ്ഞയും കറുപ്പും കലര്‍ന്ന റിഫ്ലക്ടിങ്ങ് സ്റ്റിക്കര്‍ പതിക്കണം. ഭൂമിക്കും പിന്നിലെ ബമ്ബറിനുമിടയില്‍ 55 സെന്റീമീറ്ററിലധികം അകലം വരുന്നുണ്ടെങ്കില്‍ അധികമായി ഇളം മഞ്ഞ നിറത്തിലുള്ള ബമ്ബര്‍ സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഡ്രൈവറുടെ ഭാഗത്തുള്ള വാതിലിന് മുകളില്‍ വാഹനത്തിന്റെ ഭാരം രേഖപ്പെടുത്തണം. ആള്‍ക്കാരെ കയറ്റിക്കഴിഞ്ഞുള്ള ഭാരവും അല്ലാതെയുള്ള ഭാരവുമാണ് വെളുത്ത പ്രതലത്തില്‍ കറുത്തനിറം കൊണ്ട് എഴുതേണ്ടത്. യാത്രക്കാരുടെ എണ്ണവും വ്യക്തമാക്കേണ്ടതുണ്ട്. അമ്ബതിലധികം യാത്രക്കാര്‍ക്കായുള്ള ബസ്സുകളുടെ മുന്നില്‍ മുകളില്‍ രണ്ട് ഭാഗത്തുമായി തിരിയുന്ന മഞ്ഞ ബീക്കണ്‍ സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ബീക്കണുകള്‍ വാഹനത്തിന്റെ ഹെഡ്ലൈറ്റിന്റെ സ്വിച്ചുമായി ബന്ധിപ്പിക്കണം.

