Headlines
By Malakkallu Express:October 01, 2015

പ്രകൃതി വാതകത്തിന്റെ വില 16 ശതമാനം കുറച്ചു




ന്യൂഡല്‍ഹി: പ്രകൃത വാതകത്തിന്റെ വില 16 ശതമാനം കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുപ്രകാരം യൂണിറ്റിന് 4.24 ഡോളറായി വിലകുറയും. ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാകുന്ന വില നേരത്തെയുള്ള തീരുമാനപ്രകാരം ആറ് മാസം തുടരും.

ഇതിനുമുമ്പ് കഴിഞ്ഞ മാര്‍ച്ചിലാണ് വില പുതുക്കി നിശ്ചയിച്ചത്. യുണിറ്റിന് 5.50 ഡോളറായിരുന്നു യുണിറ്റിന്റെ വില. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് ഈ വില പ്രാബല്യത്തിലായത്.

പ്രകൃതി വാതകത്തിന്റെ വിലയില്‍ കുറവ് വരുത്തിയത് ഒഎന്‍ജിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ വരുമാനത്തെ ബാധിക്കും. അതേസമയം, വിലകുറയുന്നത് ഫാക്ട് ഉള്‍പ്പടെയുള്ള വള നിര്‍മാണ കമ്പനികള്‍ക്ക് ഗുണകരമാകും. വൈദ്യുതി ഉത്പാദന ചെലിവിലും കാര്യമായ കുറവുകും.

അന്താരാഷ്ട്ര വിപണികളിലെ വിലയുമായി ഒത്തുപോകുന്ന രീതിയില്‍ വിലക്രമീകരിക്കാനുള്ള തീരുമാനം 2014 ഒക്ടോബര്‍ മുതലാണ് പ്രാബല്യത്തില്‍വന്നത്.

Filed under .

0 comments for "പ്രകൃതി വാതകത്തിന്റെ വില 16 ശതമാനം കുറച്ചു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas