Headlines
By Malakkallu Express:February 15, 2016

സിനിമയില്‍ അവസരം; ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ളവരെ അമല്‍ നീരദ് വിളിക്കുന്നു

ദുല്‍ഖര്‍ ഡാന്‍സറുടെ റോളില്‍ പ്രത്യക്ഷപ്പെടുന്ന അമല്‍നീരദ് ചിത്രത്തിനെ മുമ്ബേ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ നിങ്ങള്‍ക്കും അവസരം ലഭിച്ചേക്കാം. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദ് നിര്‍മ്മിച്ച്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. 15നും 18നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍, 30നും 60നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ എന്നിവര്‍ക്കാണ് അവസരം.



കോട്ടയം, പാല, ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗത്തുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. പ്രധാനമായും പുതുമുഖങ്ങളെയാണ് തേടുന്നതെന്ന് അമല്‍ നീരദ് പറയുന്നു. എന്നാല്‍ മുന്‍പരിചയമുള്ളവര്‍ക്ക് അത് പ്ലസ് പോയിന്റായിരിക്കും. കോട്ടയം, പാല, ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രീകരണം. അതിനാലാണ് ഇവിടെയുള്ളവര്‍ക്ക് മുന്‍ഗണന. കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന ഭാഷയും കോട്ടയം ശൈലിയിലുള്ളതാണ്. എന്നാല്‍ കോട്ടയത്തിന് പുറത്തുനിന്നുള്ള ഒരാള്‍ക്ക് കോട്ടയം ഭാഷ അനായാസം കൈകാര്യം ചെയ്യാനാവുമെങ്കില്‍ അവര്‍ക്കും കടന്നുവരാമെന്ന് അമല്‍ നീരദ് പറയുന്നു.

താല്‍പര്യമുള്ളവര്‍ക്ക് ഫോട്ടോയും വീഡിയോയും അടക്കമുള്ള നിങ്ങളുടെ വിവരങ്ങള്‍ 'കാസ്റ്റിങ്4 എഎന്‍പി@ജിമെയില്‍.കോം' എന്ന വിലാസത്തിലേക്ക് അയക്കാം.ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ചിത്രത്തിന്റെ തിരക്കഥ ഷിബിന്‍ ഫ്രാന്‍സിസ് ആണ് എഴുതുന്നത്. ഗോപി സുന്ദര്‍ സംഗീതസംവിധാനം നിര്‍വഹിക്കും. എ ആന്‍ഡ് എ വിതരണം ചെയ്യും. അമല്‍ നീരദിന്റെ ഛായാഗ്രഹണ സഹായി ആയിരുന്ന രണദിവെ ഒരു മുഴുനീള ചിത്രത്തിന് ആദ്യമായി ക്യാമറ ചെയ്യുന്നതും ഈ ചിത്രത്തിലായിരിക്കും. അഞ്ച് സുന്ദരികള്‍ എന്ന സിനിമാ സമുച്ചയത്തിലെ അമല്‍ നീരദ് ചിത്രം കുള്ളന്റെ ഭാര്യയ്ക്ക് ക്യാമറ ചലിപ്പിച്ചതും രണദിവെ ആയിരുന്നു..

Filed under .

0 comments for "സിനിമയില്‍ അവസരം; ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ളവരെ അമല്‍ നീരദ് വിളിക്കുന്നു "

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas