By Malakkallu Express:November 12, 2014
10 വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ മുഖച്ഛായമാറുമെന്ന് വിലയിരുത്തല്‍
പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ മുഖച്ഛായ അപ്പാടെ മാറുമെന്ന് വിലയിരുത്തല്‍. ഇന്ത്യയുടെ സാമ്പത്തിക ഭൂമിശാസ്ത്രത്തെക്കുറിച്ച് പഠനംനടത്തിയ മകിന്‍സിയുടെ 'ഇന്ത്യാസ് ഇകണോമിക് ജ്യോഗ്രഫി ഇന്‍ 2025' എന്ന റിപ്പോര്‍ട്ടിലാണ് കേരളം വികസനകുതിപ്പിലാണെന്നും സംസ്ഥാനത്തിന്റെ 'ലാന്റ്‌സ്‌കേപ്' തന്നെ മാറുമെന്നും രേഖപ്പെടുത്തിയിട്ടുള്ളത്. മികച്ച വളര്‍ച്ചാ സാധ്യതയുള്ള രാജ്യത്തെ 49 നഗരങ്ങളില്‍ മൂന്നെണ്ണം കേരളത്തിലാണ്. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളാണ് ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ പാതയിലുള്ളത്.

വരുംവര്‍ഷങ്ങളില്‍ വാര്‍ഷിക വളര്‍ച്ചാനിരക്ക് 6-7 ശതമാനമാകുകയാണെങ്കില്‍ ഈ സംസ്ഥാനങ്ങളുടെ മുഖച്ഛായ 2025 ഓടെ അപ്പാടെ മാറുമെന്നാണ് നിരീക്ഷണം. ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാകുന്നതിന്റെ സൂചനകളാണ് റിപ്പോര്‍ട്ടിലുള്ളത്. 2014ലെ ഇന്ത്യയായിരിക്കില്ല 2025ലേതെന്ന് ചുരുക്കം.
ഗുജറാത്ത്, ഹരിയാണ, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. സംസ്ഥാങ്ങളുടെ വളര്‍ച്ചാതോത് കണക്കാക്കിയാണ് മകിന്‍സി ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 52 ശതമാനം വളര്‍ച്ചയും ഈസംസ്ഥാനങ്ങളാണ് സംഭാവന ചെയ്യുക. 49 പ്രധാന മേഖലകളില്‍ 77 ശതമാനം വളര്‍ച്ചയുണ്ടാകും. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 77 ശതമാനവും ഈ ക്ലസ്റ്ററുകളുടെ സംഭാവനയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

http://www.mathrubhumi.com/