By Malakkallu Express:November 14, 2014
പങ്കെടുക്കുന്നത് 1700 താരങ്ങള്‍ ജില്ലാ കായികമേള നാളെ തുടങ്ങും
കാസര്‍കോട്: റവന്യൂ ജില്ലാ കായികമേള വെള്ളി, ശനി ദിവസങ്ങളില്‍ താളിപ്പടപ്പ് മൈതാനത്ത് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് ബി.ഇ.എം.എസ്.എസ് സ്‌കൂളാണ് കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്. ഏഴ് ഉപജില്ലകളില്‍നിന്നായി 1700 വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കും. 25 അധ്യാപക മത്സരാര്‍ഥികളും 80-ഓളം ഒഫിഷ്യലുകളും മേളയിലുണ്ടാകും.
14-ന് രാവിലെ 10-ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.രാഘവന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള അധ്യക്ഷതവഹിക്കും. കഴിഞ്ഞവര്‍ഷം സംസ്ഥാനതല മത്സരത്തില്‍ വിജയികളായവരെ ചടങ്ങില്‍ അനുമോദിക്കും. ശനിയാഴ്ച വൈകിട്ട് അഞ്ചിന് സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും.
മുഴുവന്‍ കായികതാരങ്ങള്‍ക്കും ഒഫിഷ്യലുകള്‍ക്കും എസ്‌കോര്‍ട്ടിങ് അധ്യാപകര്‍ക്കും ഭക്ഷണവും താമസസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ നഗരസഭാ കൗണ്‍സിലര്‍ ജി.നാരായണന്‍, എ.ഇ.ഒ. രവീന്ദ്രനാഥ്, സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ കെ.എം.ബല്ലാള്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ശശികാന്ത് എന്നിവര്‍ പങ്കെടുത്തു.

source-http://www.mathrubhumi.com/