Headlines
By Malakkallu Express:November 08, 2014

16 വര്‍ഷത്തിന് ശേഷം ലാലിനൊപ്പം മഞ്ജു: സത്യന്‍ അന്തിക്കാട് ചിത്രം തുടങ്ങി



നീണ്ട 16 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ബിഗ് സ്‌ക്രീനില്‍ ഒന്നിച്ചു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവന്ന മഞ്ജു വാര്യര്‍ സത്യന്‍ അന്തിക്കാട് ചിത്രത്തിലാണ് മോഹന്‍ലാലിന്റെ നായികയാകുന്നത്. 1998 ല്‍ സമ്മര്‍ ഇന്‍ ബേത്‌ലഹേമിലാണ് ലാലും മഞ്ജുവും ഇതിന് മുമ്പ് ഒന്നിച്ച് അഭിനയിച്ചത്. ആറാം തമ്പുരാനിലും കന്മദത്തിലും മോഹന്‍ലാലിന്റെ കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ പ്രാധാന്യമുള്ള വേഷങ്ങളില്‍ മഞ്ജുവാര്യര്‍ തിളങ്ങി.










സത്യന്‍ ചിത്രങ്ങളായ അച്ചുവിന്റെ അമ്മയ്ക്കും മനസ്സിനക്കരയ്ക്കും ശേഷം രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയിലാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. പുതിയ സിനിമയിലെ മഞ്ജുവിനും സത്യന്‍ അന്തിക്കാടിനും ഒപ്പമുള്ള ചിത്രം മോഹന്‍ലാല്‍ തന്നെ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇന്നസെന്റും ഈ ചിത്രത്തില്‍ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നടന്‍ രവീന്ദ്രന്റേതാണ് സിനിമയുടെ കഥ. സമീര്‍ താഹിറാണ് ഛായാഗ്രാഹകന്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗറിന്റേതാണ് ഈണങ്ങള്‍. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിക്കുന്നത്.









source-mathrubhoomi

Filed under .

0 comments for "16 വര്‍ഷത്തിന് ശേഷം ലാലിനൊപ്പം മഞ്ജു: സത്യന്‍ അന്തിക്കാട് ചിത്രം തുടങ്ങി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas