Headlines
By Malakkallu Express:November 23, 2014

എന്‍ഡോസള്‍ഫാന്‍ കടാശ്വാസ നടപടികള്‍ 20നകം പൂര്‍ത്തിയാക്കും

കാസര്‍കോട്: എന്‍ഡോള്‍ഫാന്‍ ദുരിതബാധിതരുടെ കടം എഴുതിത്തള്ളാനുള്ള നടപടികള്‍ 20നകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ പി മോഹനന്‍ അറിയിച്ചു. 25 കോടി രൂപയാണ് കടാശ്വാസമായി അനുവദിച്ചിട്ടുള്ളത്. ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള ഗ്രാമം ആവിഷ്കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ എം അബ്രഹാം ചെയര്‍മാനായി സമിതി രൂപീകരിച്ചിട്ടുണ്ട്. കലക്ടറേറ്റില്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എംഎല്‍മാരായ കെ കുഞ്ഞിരാമന്‍ (ഉദുമ), ഇ ചന്ദ്രശേഖരന്‍, എന്‍ എ നെല്ലിക്കുന്ന്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, സബ്കലക്ടര്‍ കെ ജീവന്‍ ബാബു, ഡെപ്യൂട്ടി കലക്ടര്‍ എന്‍ പി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
deshabhimani

Filed under .

0 comments for "എന്‍ഡോസള്‍ഫാന്‍ കടാശ്വാസ നടപടികള്‍ 20നകം പൂര്‍ത്തിയാക്കും"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas