Headlines
By Malakkallu Express:November 23, 2014

കാത്തിരിപ്പിന് വിരാമമിട്ട് മൈക്രോസോഫ്റ്റ് ലൂമിയ ഇന്ത്യയിലേക്ക്

സ്മാര്‍ട്ട്ഫോണ്‍ പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച്‌ കൊണ്ട് മൈക്രോസോഫ്റ്റ് ലൂമിയ 535 നവബര്‍ 26 ന് ഇന്ത്യയിലെത്തും. നോക്കിയ എന്ന ബ്രാന്‍ഡ് നെയിം ഒഴിവാക്കിയ ശേഷം മൈക്രോസോഫ്റ്റ് പുറത്തിറക്കുന്ന ആദ്യ സ്മാര്‍ട്ട് ഫോണാണ് മൈക്രോസോഫ്റ്റ് ലൂമിയ 535. കഴിഞ്ഞ ഏപ്രിലില്‍ മൈക്രോസോഫ്റ്റ് നോക്കിയ ഏറ്റെടുത്തെങ്കിലും സ്മാര്‍ട്ട്ഫോണ്‍ പരമ്ബരയായ ലൂമിയയുടെ ബ്രാന്‍ഡ് നെയിം മാറ്റിയിരുന്നില്ല. ഒട്ടേറെ സവിശേഷതകളുമായി എത്തുന്ന ലൂമിയ 535 നെ ഏറ്റവും ആകര്‍ഷകമാക്കുന്നത് അതിന്റെ വിലക്കുറവ് തന്നെയാണ്. 110 യൂറോയാണ് മൈക്രോസോഫ്റ്റ് ലൂമിയ 535 ന്റെ വില, അതായത് 8,408 ഇന്ത്യന്‍ രൂപ! 5 ഇഞ്ച് സ്ക്രീന്‍, 5 മെഗാ പിക്സല്‍ ഫ്രെണ്ട് ക്യാമറ, 5 മെഗാ പിക്സല്‍ റിയര്‍ ഫെയ്സിംഗ് ക്യാമറ എന്നീ സേവനങ്ങള്‍ നല്‍കുന്നതിനാല്‍ "5x5x5 ന്റെ മാന്ത്രികത" എന്നാണ് മൈക്രോസോഫ്റ്റ് കമ്ബനി ഈ സ്മാര്‍ട്ട്ഫോണ്‍ പാക്കേജിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഫ്രെണ്ട് ക്യാമറയ്ക് വൈഡ് ആംഗിള്‍ സവിശേഷത നല്‍കിയിരിക്കുന്നത് കൂടുതല്‍ വ്യക്തതയാര്‍ന്ന ഗ്രൂപ്പ് സെല്‍ഫികള്‍ എടുക്കാന്‍ സഹായിക്കും. അതുപോലെ റിയര്‍ ഫെയ്സിംഗ്ക്യാമറയില്‍ ഓട്ടോ ഫോക്കസും എല്‍ഇഡി ഫ്ലാഷും നല്‍കിയിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ നോക്കിയ ലൂമിയ 530 അനുസ്മരിപ്പിക്കുന്ന രൂപകല്‍പ്പനയാണ് മൈക്രോസോഫ്റ്റ് ലൂമിയ 535 ന്റേത്. ഒരു സിം കാര്‍ഡ് ഇടുന്ന ലൂമിയ 535, രണ്ട് സിം കാര്‍ഡ് ഇട്ട് ഉപയോഗിക്കാന്‍ കഴിയുന്ന ലൂമിയ 535 ഡ്യുവല്‍ സിം എന്നിങ്ങനെ രണ്ട് തരത്തില്‍ മൈക്രോസോഫ്റ്റ് ലൂമിയ 535 ലഭ്യമാണ്. ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സിം കാര്‍ഡുകളുടെ എണ്ണത്തിലെ മാറ്റമല്ലാതെ മറ്റ് വ്യത്യാസങ്ങളൊന്നും ഇവ തമ്മിലില്ല. വിന്‍ഡോസ് ഫോണ്‍ 8.1 ന്റെ പതിപ്പിലാണ് മൈക്രോസോഫ്റ്റ് ലൂമിയ 535 ന്റെ പ്രവര്‍ത്തനം. 960x540 പിക്സല്‍ റെസല്യൂഷനോട് കൂടി 5 ഇഞ്ച് ഐപിഎസ് എല്‍ സിഡി ഡിസ്‍പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണിനുള്ളത്. ഡിസ്‍പ്ലേയ്ക്ക് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണവും നല്‍കിയിട്ടുണ്ട്. 1.2 ജിഗാഹെര്‍ട്സ് ക്വാഡ് കോര്‍ ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 200 പ്രൊസസറാണ് മൈക്രോസോഫ്റ്റ് ലൂമിയ 535 ന്റേത്. 8 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് വഴി 128 ജിബി വരെ ഉയര്‍ത്താം. മറ്റ് ലൂമിയ ഹാന്‍ഡ് സെറ്റുകളിലുള്ളത് പോലെ മൈക്രോസോഫ്റ്റ് ലൂമിയ 535 ന് 15 ജിബി സൌജന്യ ഓണ്‍ഡ്രൈവ് ക്ലൌഡ് സ്റ്റോറേജും ലഭിക്കും. ലൂമിയ 730നേയും 735നേയു അനുസമരിപ്പിക്കുന്ന 5 മെഗാ പിക്സല്‍ ഫ്രെണ്ട് ഫെയ്സിംഗ് ക്യാമറയാണ് മൈക്രോസോഫ്റ്റ് ലൂമിയ 535ന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. സയാന്‍, കടും പച്ച, ഓറഞ്ച്, വെള്ള, കറുപ്പ്, ഗ്രെ എന്നീ നിറങ്ങളില്‍ മൈക്രോസോഫ്റ്റ് ലൂമിയ 535 ലഭ്യമാണ്

Filed under .

0 comments for "കാത്തിരിപ്പിന് വിരാമമിട്ട് മൈക്രോസോഫ്റ്റ് ലൂമിയ ഇന്ത്യയിലേക്ക്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas