Headlines
By Malakkallu Express:November 23, 2014

സ്മാര്‍ട്ട്‌ഫോണ്‍ കണ്ടെത്താന്‍ മോട്ടോറോള കീചെയിന്‍

സ്മാര്‍ട്ട്‌ഫോണും താക്കോലുമൊക്കെ എവിടെയെങ്കിലും മറന്നുവെച്ച്‌ അതിനു പിന്നാലെ ഓടിനടക്കുന്നത് പതിവാണ്. ഇനി ഈ മറവിയെ ഓര്‍ത്ത് പേടിക്കണ്ട. ഇതിനൊരു പരിഹാരവുമായെത്തുകയാണ് മോട്ടോറോള തങ്ങളുടെ പുതിയ കീലിങ്കുമായി (Keylink). ബ്ലൂടൂത്ത് ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒരു കുഞ്ഞന്‍ ഉപകരണമാണ് കീലിങ്ക്. പെയര്‍ ചെയ്തു കഴിഞ്ഞാല്‍ 100 മീറ്റര്‍ ചുറ്റളവില്‍ നിന്നും സ്മാര്‍ട്ട്‌ഫോണ്‍ കണ്ടെത്താന്‍ ഇത് സഹായിക്കും. ഗാഡ്ജറ്റ് കാണാതായാല്‍ കീലിങ്കിലെ ബട്ടണ്‍ ഒന്നമര്‍ത്തുകയേ വേണ്ടൂ. ഉടന്‍ ഫോണ്‍ റിങ് ചെയ്യാനാരംഭിക്കും. കീചെയിനിലും മറ്റും എളുപ്പത്തില്‍ ബന്ധിപ്പിക്കാവുന്ന വിധത്തിലാണ് കീലിങ്കിന്റെ രൂപകല്‍പന. കീലിങ്ക് കാണാതായാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച്‌ കണ്ടെത്താനുള്ള വഴിയുമുണ്ട്. ഇതിനായി മോട്ടോറോള കണക്‌ട് എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡു ചെയ്യണമെന്നു മാത്രം. ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേയിലും ആപ്പ് സ്‌റ്റോറിലും ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് 4.3 മുതലുള്ള പതിപ്പുകളിലും ഐഒഎസ് 7.1 മുതലുള്ള പതിപ്പുകളിലും കീലിങ്ക് പ്രവര്‍ത്തിക്കും. 24.99 ഡോളറാണ് (ഏകദേശം 1500 രൂപ) ഇതിന്റെ വില. ഉപകരണം മോട്ടോറോളയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഈ ഉപകരണം വാങ്ങിക്കാം. കീലിങ്കിലെ ബാറ്ററി ഒരു വര്‍ഷം വരെ കേടുകൂടാതെ പ്രവര്‍ത്തിക്കുമെന്നാണ് കമ്ബനി പറയുന്നത്. സാധാരണ കോയിന്‍ സെല്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിക്കുന്നത് എന്നതിനാല്‍ ബാറ്ററി എളുപ്പത്തില്‍ മാറ്റാനുമാകും. ഡ്രോയ്ഡ് ടര്‍ബോ, രണ്ടാം തലമുറ മോട്ടോ എക്‌സ്, ലോലിപോപ്പ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഉപകരണങ്ങളില്‍ എന്നിവയില്‍ 'ട്രസ്റ്റഡ് ഡിവൈസ്' സെറ്റിങ് ഉപയോഗിച്ച്‌ കീലിങ്ക് ഉപയോഗിച്ച്‌ ഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

Filed under .

0 comments for "സ്മാര്‍ട്ട്‌ഫോണ്‍ കണ്ടെത്താന്‍ മോട്ടോറോള കീചെയിന്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas