Headlines
By Malakkallu Express:November 25, 2014

ട്രെയിനില്‍ കടത്തിയ 2250പാക്കറ്റ് പാന്‍മസാല പിടികൂടി

കാസര്‍കോട്: പാന്‍ ഉത്പന്നങ്ങള്‍ക്ക് നിരോധനമില്ലാത്ത കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിനില്‍ കടത്തുകയായിരുന്ന 2250 പാക്കറ്റ് പാന്‍മസാല കാസര്‍കോട്ട് റെയില്‍വെ പൊലിസ് പിടികൂടി.ശനിയാഴ്ച ഉച്ചയ്ക്ക് മംഗലാപുരത്ത് നിന്ന് ചെന്നൈയില്‍ നിന്ന് പോകുകയായിരുന്ന ചെന്നൈ മെയിലില്‍ നിന്നാണ് റെയില്‍വെ എസ്.ഐ സുകുമാരനും സംഘവും പാന്‍മസാല പിടികൂടിയത്. ട്രെയിന്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലിസ് പരിശോധിച്ചത്. ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കമ്ബാര്‍ട്ട് മെന്റുകളില്‍ പ്ളാസ്റ്റിക്ക് ചാക്കുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ പിടിച്ചെടുത്തത്. പ്രതിയെ കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞില്ല. ഇതുസംബന്ധിച്ച്‌ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മംഗലാപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന പച്ചക്കറി ലോറിയില്‍ നിന്ന് 6700 പാക്കറ്റ് പാന്‍മസാല കാസര്‍കോട് പൊലിസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൊഗ്രാലിലെ പുരുഷോത്തമന്‍(38)​,​അടുക്കത്ത് ബയലിലെ നവീന്‍കുമാര്‍(27)​എന്നിവരെ അറസ്റ്റുചെയ്തിരുന്നു.

Filed under .

0 comments for "ട്രെയിനില്‍ കടത്തിയ 2250പാക്കറ്റ് പാന്‍മസാല പിടികൂടി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas