By Malakkallu Express:November 25, 2014
ജില്ലാ ആശുപത്രി അധികൃതര്‍ മുഖം തിരിച്ചു ടെലി മെഡിസിന്‍ കാര്‍ഡിയാക് സെന്റര്‍ സ്വകാര്യ ആശുപത്രിയിലേക്ക് നീങ്ങി
കാഞ്ഞങ്ങാട്: രോഗനിര്‍ണയത്തിലെന്ന പോലെ ചികിത്സയുടെ കാര്യത്തിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നിന്നു ഉപദേശ നിര്‍ദ്ദേശങ്ങള്‍ തേടാനാവുന്ന ടെലി മെഡിസിന്‍ കാര്‍ഡിയാക് സെന്റര്‍ ജില്ലാ ആശുപത്രി കളഞ്ഞുകളിച്ചു. ആശുപത്രി അധികൃതര്‍ ഈ നൂതനസംവിധാനത്തോടു മുഖം തിരിച്ചുനിന്നതോടെ സ്പോണ്‍സര്‍മാരായ ലയണ്‍സ് ക്ളബ്ബ് ഇന്റര്‍നാഷണല്‍ ഇതു സ്വകാര്യ ആശുപത്രിയില്‍ സ്ഥാപിച്ചു.സാമൂഹിസുരക്ഷാ പദ്ധതിയുടെ ഭാഗമായി ലയണ്‍സ് ഡിസ്‌ട്രിക്‌ട് സാരഥികള്‍ നടപ്പുസാമ്ബത്തികവര്‍ഷം കാസര്‍കോട് ജില്ലയില്‍ അഞ്ചു ആശുപത്രികളില്‍ ടെലി മെഡിസിന്‍ കാര്‍ഡിയാക് സെന്റര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രഥമപരിഗണന നല്‍കിയത് ജില്ലാ ആശുപത്രിക്കായിരുന്നു. ഇതിനിടയ്ക്ക് സ്ഥലം മാറിപ്പോയ ആശുപത്രി സൂപ്രണ്ട് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. പുലര്‍ത്തിയിരുന്നു. ആശുപത്രിയോടനുബന്ധിച്ച് ലയണ്‍സ് ക്ലബ്ബ് പ്രത്യേക സെന്ററും സ്ഥാപിച്ചു. സൂപ്രണ്ട് സ്ഥലംമാറ്റമായതോടെ സ്ഥിതി മാറി. സെന്ററിന്റെ കാര്യത്തില്‍ ആശുപത്രി അധികൃതര്‍ക്കു വേണ്ടത്ര താത്പര്യമില്ലെന്നു കണ്ടതോടെ ലയണ്‍സ് ക്ലബ്ബുകാര്‍ മാറി ചിന്തിക്കുകയായിരുന്നു. ഈസംവിധാനമപ്പാടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിക്ക് വിട്ടുകൊടുത്തു. പരിയാരം മെഡിക്കല്‍ കോളേജിനോടു ചേര്‍ന്നുള്ള ഹൃദയാലയയുമായി ലയണ്‍സ് ഡിസ്ട്രിക്‌ട് ഭാരവാഹികള്‍ നേരത്തെ ഉടമ്ബടി ഉണ്ടാക്കിയിരുന്നു. രോഗിയുടെ പരിശോധനാഫലം അപ്പപ്പോള്‍ തന്നെ ടെലിമെഡിസിന്‍ കേന്ദ്രം വഴി നാരായണ ഹൃദയാലയയുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാന്‍ സാധിക്കും. ഈ സൗജന്യ സംവിധാനമാണ് ജില്ലാ ആശുപത്രിക്കാര്‍ വേണ്ടെന്നുവച്ചത്. ഹൊസ്ദുര്‍ഗ് താലൂക്കില്‍ പൂടംകല്ല് ആശുപത്രിയില്‍ പുതിയ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്. ജോലിഭാരം കൊണ്ടാകണം ജില്ലാ ആശുപത്രി അധികൃതര്‍ ഇതിനോടു മുഖം തിരിച്ചതെന്ന് ലയണ്‍സ് ഡിസ്ട്രിക്‌ട് ചെയര്‍മാന്‍ അഡ്വ. കെ.വി. രാജേന്ദ്രന്‍ പറഞ്ഞു.
kaumudi
kaumudi

