Headlines
By Malakkallu Express:November 25, 2014

സിപിഐ ജില്ലാ സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു

സിപിഐ ജില്ലാ സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു നീലേശ്വരം: സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള കാസര്‍ഗോഡ് ജില്ലാ സമ്മേളനം ജനുവരി 18,19,20 തീയതികളില്‍ നീലേശ്വരത്തു നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള വിപുലമായ സംഘാടകസമിതിരൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.എ. നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൌണ്‍സില്‍ അംഗങ്ങളായ കെ.വി. കൃഷ്ണന്‍, ടി. കൃഷ്ണന്‍, ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.പി. ബാബു എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. യോഗം വിവിധ സബ് കമ്മറ്റികള്‍ ഉള്‍പ്പെടെ വിപുലമായ സംഘാടക സമിതിക്കു രൂപം നല്‍കി.ബങ്കളംകുഞ്ഞിക്കൃഷ്ണന്‍ ചെയര്‍മാനായും എ. അമ്ബൂഞ്ഞി ജനറല്‍ കണ്‍വീനറായുംപി.എ. നായര്‍ ട്രഷററായും 201 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. സി.പി. ബാബു, എം. അസിനാര്‍, എം. നാരായണന്‍ (വൈസ്ചെയര്‍മാന്‍മാര്‍), പി.വിജയകുമാര്‍, എം. കുമാരന്‍, എ.ദാമോദരന്‍ (കണ്‍വീനര്‍മാര്‍).

Filed under .

0 comments for "സിപിഐ ജില്ലാ സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas