By Malakkallu Express:November 25, 2014
റബര്‍ തോട്ടങ്ങള്‍ക്കു സര്‍ട്ടിഫിക്കേഷന്‍
കാസര്‍ഗോഡ്: മുന്‍പ് നിലവിലുണ്ടായിരുന്ന രജിസ്ട്രേഷനു പകരമായി റബര്‍ ബോര്‍ഡ് റബര്‍ തോട്ടങ്ങള്‍ക്കു സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നു. താലൂക്ക് തലത്തിലാണു സര്‍ട്ടിഫിക്കേഷന്‍ നടക്കുന്നത്. തോട്ടങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍ റബര്‍ കൃഷി ധനസഹായ അപേക്ഷയുമായി ബന്ധപ്പെട്ടതല്ല. അതിനാല്‍ ഇതിനായി പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കാസര്‍ഗോഡ്, മഞ്ചേശ്വരം താലൂക്കുകളിലെ തോട്ടങ്ങള്‍ക്കു സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ റബര്‍ ബോര്‍ഡിന്റെ കാസര്‍ഗോഡ് റീജണല്‍ ഓഫീസില്‍ സമര്‍പ്പിക്കണം. കാസര്‍ഗോഡ് പഴയ ബസ്സ്റ്റാന്‍ഡിനു സമീപമുള്ള റീജണല്‍ ഓഫീസില്‍നിന്നും ബന്തടുക്ക, ബദിയഡുക്ക, കുണ്ടംകുഴി, മുള്ളേരിയ, ഉപ്പള എന്നീ ഫീല്‍ഡ് സ്റ്റേഷനുകളില്‍നിന്നും അപേക്ഷ ഫോറങ്ങള്‍ ലഭിക്കും. അപേക്ഷയോടൊപ്പം ഫീസ് അടയ്ക്കേണ്ടതില്ല. തോട്ടം പരിശോധനയ്ക്കുശേഷം അടയ്ക്കേണ്ടഫീസ് കര്‍ഷകരെ അറിയിക്കും.
deepika

