Headlines
By Malakkallu Express:November 25, 2014

രണ്ടുകിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍

കരിപ്പൂര്‍: രണ്ടുകിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് സംഘം പിടികൂടി. കാസര്‍കോട്ടെ മൊയ്തീന്‍ സല്‍മാന്‍ (35) ആണ് പിടിയിലായത്. ഇന്നലെ രാത്രി ഏഴരക്ക് ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ കരിപ്പൂരിലെത്തിയതായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് ഡി.ആര്‍.ഐ. സംഘം യുവാവിനെ വിമാനമിറങ്ങിയ ഉടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യംചെയ്തതോടെയാണ് വിമാന ടോയ്ലറ്റിലെ മാലിന്യത്തില്‍ സ്വര്‍ണം ഒളിപ്പിച്ചതായി പറഞ്ഞത്. തുടര്‍ന്ന് ഡി.ആര്‍.ഐ. നടത്തിയ പരിശോധനയില്‍ ഒരു കിലോ വീതം തൂക്കമുള്ള രണ്ട് സ്വര്‍ണക്കട്ടികള്‍ കണ്ടെത്തുകയായിരുന്നു. കരിപ്പൂരിലെ ശുചീകരണത്തൊഴിലാളികളെ ഉപയോഗിച്ച് സ്വര്‍ണം പുറത്തുകടത്താനായിരുന്നു ശ്രമമെന്ന് കരുതുന്നു.

Filed under .

0 comments for "രണ്ടുകിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍ "

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas