Headlines
By Malakkallu Express:November 24, 2014

മയക്കുമരുന്നു മണപ്പിച്ചു ബോധം കെടുത്തി വീട്ടമ്മയുടെ ദേഹത്തു നിന്നു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

കുണ്ടംകുഴി: അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുകയായിരുന്ന വീട്ടമ്മയുടെ മൂക്കില്‍ മയക്കു മരുന്നു മണപ്പിച്ച് ബോധം കെടുത്തി ദേഹത്തണിഞ്ഞിരുന്ന സ്വര്‍ണമാലയും കമ്മലും വളയും ഊരിയെടുത്തു. ഞായറാഴ്ച സന്ധ്യയ്ക്ക് മരുതടുക്കത്താണ് സംഭവം.

ഇവിടുത്തെ മൊയ്തുവിന്റെ ഭാര്യ അലീമയാണ് കവര്‍ച്ചയ്ക്കിരയായത്. അടുക്കളയില്‍ കയറിവന്ന ഒരാള്‍ അലീമയുടെ മൂക്കില്‍ മയക്കു മരുന്നു മണപ്പിക്കുകയായിരുന്നു. ഉടന്‍ ബോധം കെട്ടുവീണ അലീമയുടെ ദേഹത്തണിഞ്ഞിരുന്ന എല്ലാ ആഭരണങ്ങളും ഊരിയും പൊട്ടിച്ചും എടുത്ത് മോഷ്ടാവ് സ്ഥലം വിടുകയായിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

അലീമയുടെ ഭര്‍ത്താവ് കുണ്ടംകുഴിയില്‍ പച്ചക്കറി വ്യാപാരിയായ മൊയ്തു ഭാര്യയെ ഫോണ്‍ ചെയ്തപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ബോധം കെട്ടു വീണു കിടക്കുന്ന അലീമയെ കണ്ടതും കവര്‍ച്ചാ വിവരം അറിഞ്ഞതും. വിവരമറിഞ്ഞ് ബേഡകം പോലീസും സ്ഥലത്തെത്തി.
kasaragod vartha

Filed under .

0 comments for "മയക്കുമരുന്നു മണപ്പിച്ചു ബോധം കെടുത്തി വീട്ടമ്മയുടെ ദേഹത്തു നിന്നു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas