Headlines
By Malakkallu Express:November 25, 2014

24 വേഷത്തില്‍ കാവ്യ മാധവന്‍

24 veshathil kavya madhavan കാവ്യ മാധവന്‍ 24 ഗെറ്റപ്പില്‍സ്ക്രീനിലെത്തുന്നു. ഇരുപതുകാരി മുതല്‍ തൊണ്ണൂറുകാരിവരെയുള്ള വേഷവൈവിധ്യത്തിലൂടെ പരസ്യചിത്രത്തിലാണ് കാവ്യ പ്രത്യക്ഷപ്പെടുന്നത്. നിറപറയ്ക്കു വേണ്ടി ജിസ്‌മോന്‍ സംവിധാനം ചെയ്ത പരസ്യചിത്രത്തിലാണ് കാവ്യയുടെ മേക്കോവര്‍ വിപ്ളവം. പട്ടണം റഷീദ് ഉള്‍പ്പെടെ എട്ടു മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരാണ് കാവ്യയെ അണിയിചെ്ചാരുക്കിയത്. ചില കഥാപാത്രങ്ങള്‍ക്കു മേക്കപ്പിടാന്‍ നാലുമണിക്കൂറും മേക്കപ്പഴിക്കാന്‍ രണ്ടു മണിക്കൂറും വേണ്ടിവന്നതായി കാവ്യ പറഞ്ഞു. പത്തു ദിവസത്തോളം നീണ്ടു ചിത്രീകരണം. കേരളത്തില്‍ ഒരു ബ്രാന്‍ഡിനുവേണ്ടി ഒരുതാരം ഇത്രയേറെ വൈവിധ്യമാര്‍ന്ന വേഷങ്ങളില്‍ വരുന്നത് ആദ്യമായാണെന്നു പരസ്യരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ ബ്രാന്‍ഡിന്‍റെമുന്‍ പരസ്യങ്ങളില്‍ കാവ്യ വ്യത്യസ്തവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത്രയധികം വേഷമണിയുന്നത് ആദ്യമായാണ്.

Filed under .

0 comments for "24 വേഷത്തില്‍ കാവ്യ മാധവന്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas