Headlines
By Malakkallu Express:November 25, 2014

മൈക്കിള്‍ ജാക്സണ് ആദരവുമായി സൂര്യ

കിങ് ഓഫ് പോപ്പ് മൈക്കിള്‍ ജാക്സണനേയും അദ്ദേഹത്തിന്‍റെ പാട്ടുകളേയും ഇഷ്ടപ്പെടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. മൈക്കിള്‍ ജാക്സനെ അന്ധമായി ആരാധിക്കുന്ന രണ്ട് പേര്‍ ചേര്‍ന്നാല്‍ എന്തായിരിക്കും ഫലം? ഉത്തരമറിയണമെങ്കില്‍ അല്‍പ്പനാള്‍ കാത്തിരിക്കണം. തമിഴ് സൂപ്പര്‍ താരം സൂര്യയും അദ്ദേഹത്തിന്‍റെ പുതിയ ചിത്രമായ മാസിന്‍റെ സംവിധായകന്‍ വിക്രാന്ത് പ്രഭുവുമാണ് മൈക്കിള്‍ ജാക്സണിന്‍റെ കടുത്ത ആരാധകര്‍. ജാക്സണോടുള്ള ആരാധന മൂലം ജാക്സണിന്‍റെ പാട്ടുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരു പാട്ട് തയ്‌യാറാക്കുകയാണ് ഇരുവരും ചേര്‍ന്ന്.സൂര്യയുടെ പുതിയ ചിത്രമായ മാസിന് വേണ്ടി തയ്‌യാറാക്കുന്ന ഗാനത്തിന് ഈണം പകരുക യുവാന്‍ ശങ്കര്‍രാജയായിരിക്കും. സൂര്യതന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയതാണീകാര്യം. കിങ് ഓഫ് പോപ്പ് മൈക്കിള്‍ ജാക്സണ് ആദരവ് എന്ന രീതിയിലാണ് ഗാനം തയ്‌യാറാക്കുന്നത്. ജാക്സണിന്‍റെ ഹിറ്റ് പാട്ടായ ത്രില്ലറിലെ വരികളും ഗാനത്തിലുപയോഗിക്കുന്നുണ്ടെന്നാണ് സൂര്യ ഒരു തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. വിക്രാന്ത് പ്രഭുവും താനും യുവാനും എംജെ ആരാധകരാണ്, മൂന്ന് ആരാധകര്‍ ഒരുമിച്ചുചേരുന്പോള്‍ മികച്ച ഗാനം പുറത്തിറങ്ങും എന്നാണ് കരുതുന്നെന്നും സൂര്യ പറഞ്ഞു.സരോജ, ഗോവ, മങ്കാത്ത, ബിരിയാണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ വിക്രാന്ത് പ്രഭുവും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മാസ്. വിക്രാന്ത് പ്രഭു സംവിധാനം ചെയ്‌യുന്ന ആറാമത്തെ ചിത്രമാണ് മാസ്. വിക്രാന്തിന്‍റെ തന്നെ കഥയ്ക്ക് മദന്‍ കാര്‍ക്കിയും വിക്രാന്ത് പ്രഭുവും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. സൂപ്പര്‍നാച്വറല്‍ ത്രില്ലറായ ചിത്രത്തില്‍ സൂര്യയെ കൂടാതെ നയന്‍താര, ആമി ജാക്സണ്‍, പ്രേംജി അമരന്‍, ആര്‍ പാര്‍ത്ഥിപന്‍, ജയറാം, സമുദ്രക്കനി, മധുസൂദനന്‍, ശ്രീമാന്‍, ഡാനിയല്‍ ആനി പോപ്പ്, സഞ്ജയ് ഭാരതി, റിയാസ് ഖാന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീന്‍, 2ഡി പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ കെ ആര്‍ ജ്ഞാനവേല്‍ രാജയും സൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Filed under .

0 comments for "മൈക്കിള്‍ ജാക്സണ് ആദരവുമായി സൂര്യ"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas