Headlines
By Malakkallu Express:November 23, 2014

കരകൌശല-കൈത്തറി മേള കാഞ്ഞങ്ങാട്ട് 26 മുതല്‍

കരകൌശല-കൈത്തറി മേള കാഞ്ഞങ്ങാട്ട് 26 മുതല്‍ കാഞ്ഞങ്ങാട്: കേരള കരകൌശല കോര്‍പറേഷന്റെ കണ്ണൂര്‍ ശാഖയായ കൈരളിയുടെ നേതൃത്വത്തില്‍ 26 മുതല്‍ കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ കരകൌശല- കൈത്തറിമേള നടത്തും.കേരളത്തിന്റെ തനതായ കരകൌശല കൈത്തറി ഉത്പന്നങ്ങള്‍ക്കു പുറമെ അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള കരകൌശല- കൈത്തറി ഉത്പന്നങ്ങള്‍, ലെതര്‍ ഉത്പന്നങ്ങള്‍, പിച്ചളയിലും വൈറ്റ് മെറ്റലിലും നിര്‍മിച്ച ശില്പങ്ങള്‍, വീട്ടുപകരണങ്ങള്‍, നെറ്റിപ്പട്ടം,മധുര കോട്ടണ്‍ സാരി, ലക്നൌ ചിക്കന്‍വര്‍ക്ക് സാരി, മരത്തിലുള്ള റൂം പാര്‍ട്ടീഷ്യന്‍, ചന്ദനത്തിരികള്‍, ചന്ദനകഷണം, ചന്ദന തൈലം, തുടങ്ങിയ അനേകം ആകര്‍ഷകങ്ങളായ ഉത്പന്നങ്ങള്‍ മേളയില്‍പ്രദര്‍പ്പിക്കുന്നുണ്ട്. ലോകപ്രശസ്തമായ ആറമുള കണ്ണാടികള്‍, ഹൈദരാബാദില്‍ നിന്നുള്ളപവിഴം, മുത്ത്, തുടങ്ങിയ വിവിധ ആഭരണശേഖരണങ്ങളും വീട്ടിയിലും തേക്കിലും നിര്‍മിച്ച പലവിധത്തിലുള്ള ശില്പങ്ങളും മേളയുടെ പ്രത്യേകതയാണ്.മേള 26നു രാവിലെ 11.30നു കരകൌശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി.ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. മാനേജിംഗ് ഡയറക്ടര്‍ കരിമ്ബുഴ രാമന്‍ അധ്യക്ഷതവഹിക്കും. ഡയറക്ടര്‍ ബി.സുകുമാരന്‍പങ്കെടുക്കും. മേളഡിസംബര്‍ 15 വരെയാണ് ഒരുക്കിയിരിക്കുന്നത്. അവധി ദിവസങ്ങളിലും പ്രദര്‍ശനവും വില്‍പനയും ഉണ്ടായിരിക്കും. എല്ലാ ഉത്പന്നങ്ങള്‍ക്കും 10 ശതമാനം റിബേറ്റ് ഉണ്ടായിരിക്കുന്നതാണ്.
deepika

Filed under , .

0 comments for "കരകൌശല-കൈത്തറി മേള കാഞ്ഞങ്ങാട്ട് 26 മുതല്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas