Headlines
By Malakkallu Express:November 23, 2014

സാമൂഹ്യനീതി ഉറപ്പാക്കാന്‍ മാധ്യമങ്ങള്‍ പങ്ക് വഹിക്കണം: കെ.പി. മോഹനന്‍

സാമൂഹ്യനീതി ഉറപ്പാക്കാന്‍ മാധ്യമങ്ങള്‍ പങ്ക് വഹിക്കണം: കെ.പി. മോഹനന്‍ കാസര്‍ഗോഡ്: സംസ്ഥാനത്ത് സാമൂഹ്യനീതി ഉറപ്പാക്കുന്നതിന് മാധ്യമങ്ങള്‍ പ്രധാന പങ്ക് വഹിക്കണമെന്നു കൃഷിമന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. സാമൂഹ്യനീതി ദിനാഘോഷത്തോടനുബന്ധിച്ച്‌ സാമൂഹ്യനീതിയും നവമാധ്യമങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഇവിടെ നീതി നിഷേധിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണ്. മാധ്യമപ്രവര്‍ത്തകരുടെ ശ്ളാഘനീയമായ പ്രവര്‍ത്തനമാണ് ഇതിന് പിന്നില്‍. കാസര്‍ഗോഡിന്റെ വിപത്തായ എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ ആഴം ലോകത്തിനു മുന്നില്‍ തുറന്നുകാണിച്ചത് മാധ്യമങ്ങളാണ്. വിമര്‍ശനത്തേക്കാളുപരി എന്താണ് യാഥാര്‍ഥ്യമെന്ന് തിരിച്ചറിഞ്ഞ് സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാനും മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
deepika

Filed under .

0 comments for "സാമൂഹ്യനീതി ഉറപ്പാക്കാന്‍ മാധ്യമങ്ങള്‍ പങ്ക് വഹിക്കണം: കെ.പി. മോഹനന്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas