Headlines
By Malakkallu Express:November 21, 2014

ഗ്രാന്റ്‌ കേരള ഷോപ്പിങ്‌ ഫെസ്റ്റിവല്‍ സീസണ്‍ 8 ന്റെ കൂപ്പണ്‍ വിതരണം നവംബര്‍ 25 മുതല്‍

കൊച്ചി: ഗ്രാന്റ്‌ കേരള ഷോപ്പിങ്‌ ഫെസ്റ്റിവല്‍ സീസണ്‍ 8 ന്റെ സ്‌ക്രാച്ച്‌ ആന്റ്‌ വിന്‍ സമ്മാനക്കൂപ്പണ്‍ വിതരണം നവംബര്‍ 25 ന്‌ ആരംഭിക്കും. grand kerala shopping phestival seesan 8വിതരണ ചുമതലയുള്ള ഷാരോണ്‍ ഡിസ്‌ട്രിബ്യൂട്ടറുമായുള്ള ധാരണാപത്രം കൈമാറി. കോട്ടയം കളക്‌ടറേറ്റില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ഡിസ്‌ട്രിക്‌ട്‌ മജിസ്‌ട്രേറ്റ്‌ ടി വി സുബാഷ്‌, ജി കെ എസ്‌ എഫ്‌ ഡയറക്‌ടര്‍ മുഹമ്മദ്‌ അനില്‍, ജി കെ എസ്‌ എഫ്‌ സ്റ്റേറ്റ്‌ കോര്‍ഡിനേറ്റര്‍ വി വിജയന്‍, കേരള വ്യാപാരി വ്യവസായി ജനറല്‍ സെക്രട്ടറി ഇ എസ്‌ ബിജു, മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം പി സന്തോഷ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫെസ്റ്റിവലില്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന സ്ഥാപനങ്ങള്‍ കൂപ്പണ്‍ ഓര്‍ഡര്‍ ആവശ്യപ്പെടുന്ന രീതിയില്‍ 24 മണിക്കൂറിനുള്ളില്‍ കൂപ്പണ്‍ എത്തിക്കാവുന്ന സംവിധാനം ക്രമീകരിച്ചിട്ടുണ്ട്‌. രജിസ്റ്റര്‍ ചെയ്‌ത സ്ഥാപനങ്ങള്‍ക്ക്‌ സ്റ്റാര്‍ട്ടര്‍ കിറ്റ്‌ വിതരണം പോസ്റ്റല്‍ ലോജിസ്റ്റിക്‌സ്‌ ഡിപ്പാര്‍ട്ടുമെന്റ്‌ മുഖാന്തിരം നവംബര്‍ 30 നകം എത്തിക്കുന്നതാണ്‌.

Filed under .

0 comments for "ഗ്രാന്റ്‌ കേരള ഷോപ്പിങ്‌ ഫെസ്റ്റിവല്‍ സീസണ്‍ 8 ന്റെ കൂപ്പണ്‍ വിതരണം നവംബര്‍ 25 മുതല്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas