By Malakkallu Express:November 11, 2014
കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാഭ്യാസദിനാഘോഷം
കാസര്‍കോട്: സ്വതന്ത്രഭാരതത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബ്ദുള്‍കലാം ആസാദിന്റെ ജന്മദിനം ദേശിയ വിദ്യാഭ്യാസദിനമായി കേന്ദ്രസര്‍വകലാശാലയില്‍ ആഘോഷിക്കും. കേന്ദ്രസര്‍വകലാശാല പെരിയ തേജസ്വിനി ഹില്‍സ് കാമ്പസ്സില്‍ 11-ന് രാവിലെ 10 മണിക്കാണ് പരിപാടി. വൈസ് ചാന്‍സലര്‍ ഡോ. ജി.ഗോപകുമാര്‍ ഉദ്ഘാടനംചെയ്യും. മുന്‍ എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ.സുകുമാരന്‍ നായര്‍ മുഖ്യാതിഥിയാകും.
source-mathrubhoomi

