Headlines
By Malakkallu Express:November 11, 2014

ഇനി കാഞ്ഞങ്ങാട്ട് ഗതാഗതക്കുരുക്കുണ്ടാകില്ല

കാഞ്ഞങ്ങാട്: ഗതാഗതക്കുരുക്കില്‍നിന്ന് കാഞ്ഞങ്ങാട് പട്ടണത്തെ മുക്തമാക്കാന്‍ കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഇതിന്റെ ഭാഗമായി നോര്‍ത്ത് കോട്ടച്ചേരി മുതല്‍ പുതിയകോട്ടവരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും അനധികൃത പാര്‍ക്കിങ് ഒഴിവാക്കും.
പട്ടണത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരുടെ കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സ്ഥലം അനുവദിക്കും. പാര്‍ക്കിങ് സമയവും നിശ്ചയിക്കും. ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകള്‍ ക്രമീകരിക്കും. ഒരോതരം വാഹനങ്ങളും എവിടെയെല്ലാം നിര്‍ത്തിയിടണമെന്ന് കാണിക്കുന്ന സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇത് ലംഘിക്കുന്നവര്‍ക്ക് പിഴചുമത്തും.
കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.ദിവ്യ, ഉപാധ്യക്ഷന്‍ പ്രഭാകരന്‍ വാഴുന്നോറടി, സബ് കളക്ടര്‍ കെ.ജീവന്‍ബാബു, ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷ്, മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സമിതിയാണ് കര്‍മപദ്ധതികള്‍ നടപ്പാക്കുന്നത്.
ഞായറാഴ്ച കര്‍മസമിതി പട്ടണത്തിലെത്തി വിവിധ ഭാഗങ്ങള്‍ പരിശോധിച്ചു. തുടര്‍ പ്രവൃത്തികള്‍ നടപ്പാക്കാന്‍ യോഗം ചേരുമെന്നും അടുത്ത ദിവസംതന്നെ റോഡില്‍ മാര്‍ക്ക് ചെയ്ത് സൂചനാ ബോര്‍ഡുകള്‍ വെയ്ക്കുമെന്നും കര്‍മസമിതി ഭാരവാഹികള്‍ അറയിച്ചു.
source-mathrubhoomi

Filed under .

0 comments for "ഇനി കാഞ്ഞങ്ങാട്ട് ഗതാഗതക്കുരുക്കുണ്ടാകില്ല"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas