By Malakkallu Express:November 23, 2014
സ്റ്റാര്‍ട്‌അപ് സംരംഭകര്‍ക്ക് പിന്തുണയുമായി വന്പന്‍ അതിഥികള്‍
കൊച്ചി • യുവസംരംഭകരുടെ താവളമായ സ്റ്റാര്‍ട്‌അപ് വിലേ്ലജിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാനും സഹകരണം ഉറപ്പാക്കാനും സൈബര്‍ ലോകത്തെ വന്പന്‍മാരെത്തി.
ഗൂഗിള്‍, ഫെയ്സ്ബുക്ക്, മൈക്രോസോഫ്റ്റ്, ലിങ്ക്ഡ്‌ഇന്‍ എന്നീ കന്പനികളുടെ ഇന്ത്യന്‍ മേധാവികളും ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎഎംഎഐ) പ്രതിനിധികളുമാണു കളമശേരി കിന്‍ഫ്ര പാര്‍ക്കിലെ സ്റ്റാര്‍ട്‌അപ് വില്ലജിലെത്തിയത്. വിവിധ കന്പനികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ സംഘം വിലേ്ലജിന്‍റെ പ്രവര്‍ത്തനത്തില്‍ ഏറെ സംതൃപ്തി രേഖപ്പെടുത്തി. വിവിധ കന്പനികളുടെ ഉല്‍പന്നങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞ ഇവര്‍ സംരംഭകരുമായി ഏറെനേരം ചെലവിട്ടു. ഗൂഗിള്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാജന്‍ ആനന്ദന്‍, ഫെയ്സ്ബുക്ക് ഇന്ത്യ മേധാവി കൃതികാ റെഡ്ഡി, ലിങ്ക്ഡ് ഇന്‍ ഇന്ത്യ മേധാവി നിഷാന്ത് റാവു, മൈക്രോസോഫ്റ്റ് കണ്‍സ്യൂമര്‍ ചാനല്‍ ഗ്രൂപ്പ് മേധാവി ജി. ചക്രപാണി, ഐഎഎംഎഐ പ്രസിഡന്‍റ് ശുഭോ റോയ്, മനോരമ ഓണ്‍ലൈന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ മറിയം മാമ്മന്‍ മാത്യു എന്നിവരുള്‍പ്പെടുന്ന സംഘമാണു യുവസംരംഭകരെ അടുത്തറിയാന്‍സ്റ്റാര്‍ട്‌അപ് വിലേ്ലജിലെത്തിയത്. വിലേ്ലജിന്‍റെ പ്രവര്‍ത്തനങ്ങള്‍് സിഇഒ പ്രണവ് കുമാര്‍ സുരേഷ് വിശദീകരിച്ചു. വിലേ്ലജിലെ യുവ സംരംഭകര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് ഐഎഎംഎഐ പ്രസിഡന്‍റ് ശുഭോ റായ് പറഞ്ഞു. വിലേ്ലജ് അധികൃതരുമായി മുന്‍പ് ഒൌദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഏതൊക്കെ മേഖലകളില്‍ പിന്തുണ നല്‍കുമെന്ന കാര്യങ്ങള്‍ ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഉല്‍പന്നങ്ങള്‍ക്കു നേരിട്ടു സഹായം ലഭ്യമാക്കുന്നതു സംബന്ധിച്ച ആശയവിനിമയത്തിന് 15 സ്റ്റാര്‍ട്‌അപ് സംരംഭങ്ങളെ ഇവര്‍ ക്ഷണിച്ചിട്ടുമുണ്ട്. സ്റ്റാര്‍ട്‌അപ് വിലേ്ലജിനു കൂടുതല്‍ സഹായം നല്‍കുമെന്നു ഗൂഗിള്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാജന്‍ ആനന്ദന്‍ പറഞ്ഞു. 25,000 ഡോളര്‍ ( 15 ലക്ഷം രൂപ) മൂല്യമുള്ള സേവനങ്ങള്‍ വിലേ്ലജിലെ ഓരോ സംരംഭത്തിനും നിലവില്‍ നല്‍കുന്നുണ്ട്. ഇനി എന്തുരീതിയിലാണു സഹായിക്കാനാകുക എന്ന് ആലോചിക്കും.
manorama

