By Malakkallu Express:November 22, 2014
അനുഭവം, ആദരം: മനം നിറച്ചു കാഴ്ച
കാസര്‍ഗോഡ്: സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസവും നീതിയും ഉറപ്പാക്കുന്നതിനായുള്ള സംസ്ഥാന സാമൂഹ്യനീതി ദിനാചരണത്തിന് വര്‍ണശബളമായ ഘോഷയാത്രയോടെ തുടക്കം. ഘോഷയാത്രയില്‍ പങ്കെടുത്ത മുഴുവന്‍ വനിതകളും കേരളീയ വേഷം ധരിച്ചത് ഘോഷയാത്രയെ ആകര്‍ഷകമാക്കി. കാസര്‍ഗോഡ് ഗവ. കോളജ് പരിസരത്തുനിന്നും ആരംഭിച്ച ഘോഷയാത്ര ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഫ്ളാഗ് ഓഫ് ചെയ്തു. മന്ത്രി എം.കെ. മുനീര്‍, എംഎല്‍എമാരായ എന്‍.എ. നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി, സി.ടി. അഹമ്മദലി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്് മുംതാസ് ഷുക്കൂര്‍, വനിതാകമ്മീഷനംഗം നൂര്‍ബിനറഷീദ് എന്നിവര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. ബാന്‍ഡ് മേളം, ശിങ്കാരിമേളം, ഒപ്പന, കോല്‍ക്കളി, പൂരക്കളി, കോഴിക്കോട് ജില്ലയിലെ ആംഗന്‍വാടി പ്രവര്‍ത്തകര്‍അവതരിപ്പിച്ച ആദിവാസി നൃത്തം, യക്ഷഗാനം, വിവിധ തെയ്യം രൂപങ്ങള്‍,പൂരക്കളി, ദഫ്മുട്ട്, സ്കൌട്ട് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്‍സ് പോലീസ്, ഐസിഡിഎസ് പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വയോജനങ്ങള്‍, ഭിന്നശേഷിയുള്ള കുട്ടികള്‍, സാമൂഹിക സാംസ്കാരിക നായകന്‍മാര്‍, ജനപ്രതിനിധികള്‍തുടങ്ങി 5,000 ത്തോളം പേര്‍ ഘോഷയാത്രയുടെ ഭാഗമായി. ഘോഷയാത്ര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു.
deepika

