By Malakkallu Express:November 22, 2014
12 കോടി ചെലവില്‍ ഒരു സിനിമയ്ക്ക് ഗിരീഷ് ഒരുങ്ങുന്നു
കണ്ണൂര്‍ ജില്ലയുടെ അങ്ങേയറ്റത്ത് പയ്യന്നൂരുകാരനായ ഗിരീഷ് കുന്നുമ്മല്‍ വര്‍ഷങ്ങളായി സിനിമയിലെത്തിയിട്ട്. താരമൂല്യമുള്ള പുഴയോരം എന്ന സിനിമ പൂര്‍ത്തിയാക്കാന്‍ വെറും അഞ്ചുദിവസത്തെ വര്‍ക്കേ ഉണ്ടായിരുന്നുള്ളൂ. തത്കാലം നിര്‍ത്തിവച്ചിട്ട് ചുഴലിക്കാറ്റ് എന്ന ചെറിയ ബജറ്റ് ചിത്രം ചെയ്ത് റിലീസ് ചെയ്യേണ്ടിവന്നു. മുടക്കുമുതല്‍ നഷ്ടമായില്ല. തുടര്‍ന്നാണ് തൊടുപുഴ കേന്ദ്രീകരിച്ചുള്ള രണ്ടാമത്തെ ചിത്രമായ ധനയാത്ര തുടങ്ങിയത്. ചുഴലിക്കാറ്റ് പെട്ടെന്നു പൂര്‍ത്തിയാക്കി റിലീസ് ചെയ്യാന്‍ സാധിച്ചത് തൊടുപുഴയുടെ മഹിമയായി കണ്ടതുകൊണ്ടാണ് ധനയാത്രയും അവിടെ തുടങ്ങിയത്. ബെന്നി തൊടുപുഴയും ഗിരീഷും ചേര്‍ന്നാണ് ധനയാത്ര നിര്‍മിക്കുന്നത്. ശ്വേതാ മേനോന്‍, റിയാസ്ഖാന്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങി 28 താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. വേണുഗോപാലാണ് ധനയാത്രയുടെ ഛായാഗ്രാഹകന്‍. ധനയാത്ര തീരുംമുമ്ബ് അടുത്തയാള്‍ എന്ന ചിത്രം തുടങ്ങാന്‍ കാരണം? ധനയാത്രയുടെ ചുരുങ്ങിയ വര്‍ക്കുകളേ തീരാനുള്ളൂ. ആര്‍ട്ടിസ്റ്റിന്റെ ഡേറ്റ് പ്രശ്നങ്ങളായതാണ് തത്കാലം ഒന്നു ബ്രേക്ക് ചെയ്യേണ്ടിവന്നത്. അതിനിടെ പുതുമുഖങ്ങളെ വച്ച് ഒരു സിനിമ നിര്‍മിക്കാനുള്ള
സാധ്യത വന്നു. അതുകൊണ്ടാണ് എന്റെ സ്നേഹിതനും നാടകത്തെയും സിനിമയെയും അകമഴിഞ്ഞു സ്നേഹിക്കുകയും ആ രംഗങ്ങളില്‍ പരിചയസമ്ബന്നത നേടുകയും ചെയ്ത വല്‍സരാജ് തൃക്കരിപ്പൂരിനെ സംവിധാനച്ചുമതല ഏല്‍പിച്ചത്. നിരവധി സൂപ്പര്‍ഹിറ്റ് സീരിയലുകള്‍ക്ക് തിരക്കഥ എഴുതിയ ചന്ദ്രന്‍ രാമന്തളിയാണ് അടുത്തയാളുടെ തിരക്കഥാകൃത്ത്. ഹരിപ്രസാദ് ഛായാഗ്രഹണം ചെയ്യുന്നു. എന്താണ് കഥ രഹസ്യമായി വയ്ക്കുന്നത്? വളരെ ഒഴുക്കും ശക്തിയും സസ്പെന്‍സുമുള്ള ഒരു സിനിമയാണ് അടുത്ത ആള്‍. കഥാഗതി പുറത്തുവിടാനാകാത്ത ഒരവസ്ഥയുണ്ട്. ഫൈനല്‍ ഇയര്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണ് ഈ ചിത്രത്തിലെ ആഗ്നസ് എന്ന കഥാപാത്രം. അവള്‍ തന്റെ കോളജിലെ ജൂണിയര്‍ വിദ്യാര്‍ഥിയെ വളച്ചെടുക്കുന്നതിനു പിന്നിലുള്ള രഹസ്യം നിഗൂഢമായ ഒരു ട്രാക്കിലേക്കാണ് കഥയെ നയിക്കുന്നത്. ശ്രീമൂകാംബിക കമ്യൂണിക്കേഷന്‍സ് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നുണ്േടാ? ഉണ്ട്. ധനയാത്ര, അടുത്തആള്‍ എന്നിവകൂടാതെ മൂന്നു ചിത്രങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്നുണ്ട്. താങ്കള്‍ നിര്‍മിക്കുന്ന ഏറ്റവും വലിയ ബജറ്റ് സിനിമ? അഞ്ചുവര്‍ഷംകൊണ്ട് എഴുതിത്തീര്‍ക്കുന്ന ഒരു തിരക്കഥയില്‍ നിര്‍മിക്കുന്ന മഹത്തായ സിനിമയാണ് ഏറ്റവും വലിയ സ്വപ്നം. പേര് കതിവന്നൂര്‍ വീരന്‍. 12 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന ഒരു സിനിമ. വടക്കേമലബാറിന്റെ ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന ഈ സിനിമയില്‍ തമിഴിലെയും മലയാളത്തിലെയും പ്രമുഖതാരങ്ങള്‍ അഭിനയിക്കും. ഗള്‍ഫ് മലയാളികളുടെ സഹകരണത്തോടെയാണ് ഈ സിനിമ നിര്‍മിക്കുന്നത്. അടുത്തആളിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സ്റ്റുഡിയോ വര്‍ക്കുകള്‍ തീരുന്നു. നവംബര്‍ അവസാനവാരത്തിലാണ് റിലീസ്- ഗിരീഷ് കുന്നുമ്മല്‍ പറഞ്ഞു. -ദേവസിക്കുട്ടി കണ്ണൂര്‍ ജില്ലയുടെ അങ്ങേയറ്റത്ത് പയ്യന്നൂരുകാരനായ ഗിരീഷ് കുന്നുമ്മല്‍ വര്‍ഷങ്ങളായി സിനിമയിലെത്തിയിട്ട്. താരമൂല്യമുള്ള പുഴയോരം എന്ന സിനിമ പൂര്‍ത്തിയാക്കാന്‍ വെറും അഞ്ചുദിവസത്തെ വര്‍ക്കേ ഉണ്ടായിരുന്നുള്ളൂ. തത്കാലം നിര്‍ത്തിവച്ചിട്ട് ചുഴലിക്കാറ്റ് എന്ന ചെറിയ ബജറ്റ് ചിത്രം ചെയ്ത് റിലീസ് ചെയ്യേണ്ടിവന്നു. മുടക്കുമുതല്‍ നഷ്ടമായില്ല.തുടര്‍ന്നാണ് തൊടുപുഴ കേന്ദ്രീകരിച്ചുള്ള രണ്ടാമത്തെ ചിത്രമായ ധനയാത്ര തുടങ്ങിയത്. ചുഴലിക്കാറ്റ് പെട്ടെന്നു പൂര്‍ത്തിയാക്കി റിലീസ് ചെയ്യാന്‍ സാധിച്ചത് തൊടുപുഴയുടെ മഹിമയായി കണ്ടതുകൊണ്ടാണ് ധനയാത്രയും അവിടെ തുടങ്ങിയത്. ബെന്നി തൊടുപുഴയും ഗിരീഷും ചേര്‍ന്നാണ് ധനയാത്ര നിര്‍മിക്കുന്നത്. ശ്വേതാ മേനോന്‍, റിയാസ്ഖാന്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങി 28 താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. വേണുഗോപാലാണ് ധനയാത്രയുടെ ഛായാഗ്രാഹകന്‍.ധനയാത്ര തീരുംമുമ്ബ് അടുത്തയാള്‍ എന്ന ചിത്രം തുടങ്ങാന്‍ കാരണം?ധനയാത്രയുടെ ചുരുങ്ങിയ വര്‍ക്കുകളേ തീരാനുള്ളൂ. ആര്‍ട്ടിസ്റ്റിന്റെ ഡേറ്റ് പ്രശ്നങ്ങളായതാണ് തത്കാലം ഒന്നു ബ്രേക്ക് ചെയ്യേണ്ടിവന്നത്. അതിനിടെ പുതുമുഖങ്ങളെ വച്ച് ഒരു സിനിമ നിര്‍മിക്കാനുള്ള സാധ്യത വന്നു. അതുകൊണ്ടാണ് എന്റെ സ്നേഹിതനും നാടകത്തെയും സിനിമയെയും അകമഴിഞ്ഞു സ്നേഹിക്കുകയും ആ രംഗങ്ങളില്‍ പരിചയസമ്ബന്നത നേടുകയും ചെയ്ത വല്‍സരാജ് തൃക്കരിപ്പൂരിനെ സംവിധാനച്ചുമതല ഏല്‍പിച്ചത്. നിരവധി സൂപ്പര്‍ഹിറ്റ് സീരിയലുകള്‍ക്ക് തിരക്കഥ എഴുതിയ ചന്ദ്രന്‍ രാമന്തളിയാണ് അടുത്തയാളുടെ തിരക്കഥാകൃത്ത്. ഹരിപ്രസാദ് ഛായാഗ്രഹണം ചെയ്യുന്നു.എന്താണ് കഥ രഹസ്യമായി വയ്ക്കുന്നത്?വളരെ ഒഴുക്കും ശക്തിയും സസ്പെന്‍സുമുള്ള ഒരു സിനിമയാണ് അടുത്ത ആള്‍. കഥാഗതി പുറത്തുവിടാനാകാത്ത ഒരവസ്ഥയുണ്ട്. ഫൈനല്‍ ഇയര്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണ് ഈ ചിത്രത്തിലെ ആഗ്നസ് എന്ന കഥാപാത്രം. അവള്‍ തന്റെ കോളജിലെ ജൂണിയര്‍ വിദ്യാര്‍ഥിയെ വളച്ചെടുക്കുന്നതിനു പിന്നിലുള്ള രഹസ്യം നിഗൂഢമായ ഒരു ട്രാക്കിലേക്കാണ് കഥയെ നയിക്കുന്നത്.ശ്രീമൂകാംബിക കമ്യൂണിക്കേഷന്‍സ് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നുണ്േടാ? ഉണ്ട്. ധനയാത്ര, അടുത്തആള്‍ എന്നിവകൂടാതെ മൂന്നു ചിത്രങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്നുണ്ട്. താങ്കള്‍ നിര്‍മിക്കുന്ന ഏറ്റവും വലിയ ബജറ്റ് സിനിമ?അഞ്ചുവര്‍ഷംകൊണ്ട് എഴുതിത്തീര്‍ക്കുന്ന ഒരു തിരക്കഥയില്‍ നിര്‍മിക്കുന്ന മഹത്തായ സിനിമയാണ് ഏറ്റവും വലിയ സ്വപ്നം. പേര് കതിവന്നൂര്‍ വീരന്‍. 12 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന ഒരു സിനിമ. വടക്കേമലബാറിന്റെ ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന ഈ സിനിമയില്‍ തമിഴിലെയും മലയാളത്തിലെയും പ്രമുഖതാരങ്ങള്‍ അഭിനയിക്കും. ഗള്‍ഫ് മലയാളികളുടെ സഹകരണത്തോടെയാണ് ഈ സിനിമ നിര്‍മിക്കുന്നത്.അടുത്തആളിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സ്റ്റുഡിയോ വര്‍ക്കുകള്‍ തീരുന്നു. നവംബര്‍ അവസാനവാരത്തിലാണ് റിലീസ്- ഗിരീഷ് കുന്നുമ്മല്‍ പറഞ്ഞു.
deepika

