Headlines
By Malakkallu Express:November 08, 2014

ജംബോ സര്‍ക്കസിന് കാസര്‍കോട്ട് തുടക്കമായി

കാസര്‍കോട്: ആഫ്രിക്കന്‍-മണിപ്പുരി കലാകാരന്മാരുടെ പുതിയ ഇനങ്ങളുമായി ജംബോ സര്‍ക്കസിന് കാസര്‍കോട്ട് തുടക്കമായി. പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം പി.ബി. മൈതാനത്താണ് പ്രദര്‍ശനം. ഉച്ചയ്ക്ക് ഒരുമണി, വൈകിട്ട് നാലുമണി, ഏഴുമണി എന്നിങ്ങനെ മൂന്നു പ്രദര്‍ശനങ്ങളാണ് ദിവസേനയുള്ളത്. പ്രദര്‍ശനത്തില്‍ 32 ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടാന്‍സാനിയയില്‍നിന്നുള്ള ആഫ്രിക്കന്‍ പുരുഷ-വനിത കലാകാരന്മാരുടെ അതിസാഹസികമായ ഫയര്‍ ഡാന്‍സും ദ്രുതവേഗത്തിലുള്ള അഭ്യാസങ്ങളും ഇത്തവണത്തെ പ്രത്യേകതകളാണ്. ഗ്ലോബിനുള്ളിലെ മൂന്നുപേരുടെ മോട്ടോര്‍സൈക്കള്‍ അഭ്യാസപ്രകടനം, സാരി അക്രോബാറ്റ്, റഷ്യന്‍ റോപ്പ് അക്രോബാറ്റ് എന്നിവയുമുണ്ടാകും. മണിപ്പൂരി യുവതി-യുവാക്കളുടെ അഭ്യാസപ്രകടനങ്ങളും ഇതോടൊപ്പമുണ്ട്.
ജീവനുള്ള മത്സ്യങ്ങളെ വിഴുങ്ങി അവയെ ജീവനോടെതന്നെ പുറത്തെടുക്കുന്ന ബിഹാര്‍ സ്വദേശി ഫര്‍വേസ് ആലത്തിന്റെ പ്രകടനവും ആകര്‍ഷണീയമാണ്. നീല, ചുവപ്പ്, സ്വര്‍ണ വര്‍ണങ്ങളുള്ള അമേരിക്കന്‍ തത്തയായ മക്കാവോയുടെ ചരടിന് മുകളിലൂടെയുള്ള സൈക്കിള്‍ബാലന്‍സ്, കൊക്കുകൊണ്ട് രഥം വലിക്കല്‍ എന്നിയുമുണ്ട്. 70, 100, 150, 200 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. അഡ്വാന്‍സ് ബുക്കിങ്ങിന് 200 രൂപ. ജംബോ സര്‍ക്കസിന്റെ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ശ്രീഹരി നായര്‍ക്കൊപ്പം ആഫ്രിക്കന്‍, മണിപ്പുരി കലാകാരന്മാരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Filed under .

0 comments for "ജംബോ സര്‍ക്കസിന് കാസര്‍കോട്ട് തുടക്കമായി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas