By Malakkallu Express:November 08, 2014
പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം വെള്ളരിക്കുണ്ടില്‍
വെള്ളരിക്കുണ്ട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഡിസംബര്‍ 12-നും 13-നും വെള്ളരിക്കുണ്ടില്‍ നടക്കും. സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ പി.വി.രവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അച്ചേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഹരീഷ് പി.നായര്‍, സംസ്ഥാന സെക്രട്ടറി കെ.വി.ചന്ദ്രശേഖരന്‍, തങ്കച്ചന്‍ തോമസ്, വി.സി.ദേവസ്യ, എ.വി.മാത്യു, മറിയാമ്മ ചാക്കോ, എം.യു.തോമസ്, ടി.കെ.എവുജിന്‍, വി.മാധവന്‍ നായര്‍, ജിമ്മി ഇടപ്പാടി, സ്‌കറിയ തോമസ്, കെ.ശ്രീനിവാസന്‍, അലോഷ്യസ് ജോര്‍ജ്, വി.കൃഷ്ണന്‍, പി.ബാലകൃഷ്ണന്‍, ഇ.ടി.സെബാസ്റ്റ്യന്‍, ജി.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികള്‍: രാജു കട്ടക്കയം (ചെയ.), വി.കൃഷ്ണന്‍ (ജന.കണ്‍.), ഇ.ടി.സെബാസ്റ്റ്യന്‍ (കണ്‍.), പി.ബാലകൃഷ്ണന്‍ (ഖജാ.).
source-mathrubhoomi

