Headlines
By Malakkallu Express:November 08, 2014

കരിച്ചേരിയില്‍ റെയ്ഡ്; വ്യാജമദ്യവില്പനസംഘം മുങ്ങി

പൊയിനാച്ചി: വ്യാജമദ്യം വ്യാപകമായ കരിച്ചേരി, പറമ്പ് മേഖലകളില്‍ എക്‌സൈസ് സംഘം വെള്ളിയാഴ്ച വ്യാപക തിരച്ചില്‍നടത്തി. കരിച്ചേരിപ്പാലം, കോറ എന്നിവിടങ്ങളിലെ നാലുവീട്ടിലും കടകളിലുമാണ് പരിശോധനനടത്തിയത്. പരിശോധന ഭയന്ന് വ്യാജമദ്യം മാറ്റിയതായി സംശയിക്കുന്നുവെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഡി.ബാലചന്ദ്രന്‍, എസ്.ഐ.മാരായ പുരുഷോത്തമന്‍, മുത്തുകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടുസംഘമാണ് റെയ്ഡ് നടത്തിയത്. വ്യാജമദ്യം വില്ക്കുന്നുവെന്ന് പരാതിയുള്ള കരിച്ചേരി കോറയിലെ ഒരു വീട്ടിലും പാലത്തിനടുത്ത് വീട്ടിലും കടയിലും സംഘം പരിശോധിച്ചു. സമീപത്തുള്ള ഷെഡ്ഡിലും പരിശോധിച്ചു.
കുടുംബശ്രീ, ഡി.വൈ.എഫ്.ഐ. നേതൃത്വത്തിലുള്ള ജനകീയ വികസനസമിതി എന്നിവയുടെ സഹകരണത്തോടെ പ്രദേശത്ത് സ്ഥിരം പരിശോധനാസംഘത്തെ നിയോഗിക്കുമെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. കരിച്ചേരിയില്‍ നിന്ന് മടങ്ങിവരുന്നവഴി പരവനടുക്കത്തുനിന്ന് ആറുകുപ്പി വദേശമദ്യവുമായി യുവാവിനെ സംഘം പിടികൂടി. കോളിയാട്ട് ഭാസ്‌കരനാണ് പിടിയിലായത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
source-mathrubhoomi

Filed under .

0 comments for "കരിച്ചേരിയില്‍ റെയ്ഡ്; വ്യാജമദ്യവില്പനസംഘം മുങ്ങി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas