Headlines
By Malakkallu Express:November 22, 2014

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പുനരധിവാസ ഗ്രാമ പദ്ധതി നടപ്പാക്കും: മന്ത്രി മുനീര്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 10 കോടി രൂപ ചെലവില്‍ പുനരധിവാസ ഗ്രാമ പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന സാമൂഹ്യനീതി മന്ത്രി ഡോ. എം.കെ മുനീര്‍ അറിയിച്ചു. കാസര്‍കോട് മുനിസിപ്പല്‍ മൈതാനിയില്‍ ലളിതവും പ്രൗഡഗംഭീരവുമായ ചടങ്ങില്‍ മൂന്നു ദിവസത്തെ സാമൂഹികദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസഗ്രാമം സ്ഥാപിക്കുന്നതിനായി 25 ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ തയാറായി സംസ്ഥാന പ്ലാന്റേഷന്‍ കോര്‍പറേഷന്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഈ പദ്ധതിയില്‍ പങ്കാളിത്തം നല്‍കി സഹകരിക്കാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തും തയാറായിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ദുരിതബാധിതര്‍ക്കായി ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ തൊഴില്‍ ചെയ്യാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്കായി പുനര്‍ജനി എന്ന പേരില്‍ സ്വയം തൊഴില്‍ പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതിലൂടെ ഇരുന്നൂറോളം പേര്‍ക്കു തൊഴില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
suprabhatham

Filed under .

0 comments for "എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പുനരധിവാസ ഗ്രാമ പദ്ധതി നടപ്പാക്കും: മന്ത്രി മുനീര്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas