By Malakkallu Express:November 20, 2014
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വിജിലന്‍സ് റെയ്ഡ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ വിജിലന്‍സ് റെയ്ഡ്. കാസര്‍കോട് വിജിലന്‍സ് സി.ഐ ഡോ. വി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച രാവിലെ കാഞ്ഞങ്ങാട് പുതിയകോട്ട മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ റെയ്ഡ് നടത്തിയത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും ജോലി നിയമനവുമായി ബന്ധപ്പെട്ട് ഇന്റര്‍വ്യു കാര്‍ഡ് അയക്കുന്നതിലും മറ്റും നടക്കുന്ന ക്രമക്കേടുകളെ കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു റെയ്ഡ്. ഇന്റര്‍വ്യൂ കാര്‍ഡ് അയക്കുന്നതിലും മറ്റും ബാഹ്യ ഇടപെടലുകള്‍ നടക്കുന്നതായുള്ള പരാതി നിലനില്‍ക്കുന്നുണ്ട്. ഇന്റര്‍വ്യൂ കാര്‍ഡ് അയക്കുന്നതില്‍ ക്രമക്കേട് നടന്നതായി ചില രേഖകള്‍ പരിശോധിച്ചതില്‍ നിന്നും വിജിലന്‍സിന് സൂചന ലഭിച്ചതായി വിവരമുണ്ട്.

