
കുറ്റിക്കോല്‍: തങ്സുഡോയില്‍ സ്വര്‍ണമെഡലുമായി കുറ്റിക്കോല്‍ സ്വദേശി മലയോരത്തിന് അഭിമാനമായി. കൊറിയന്‍ ആയോധനകലയായ തങ്സുഡോയില്‍ ഹരിയാനയിലെ കുരുക്ഷേത്രയില്‍ നടന്ന രണ്ടാമത് ദേശീയ തങ്സുഡോ ചാന്പ്യന്‍ഷിപ്പിലാണ് കുറ്റിക്കോല്‍ പയ്യങ്ങാനം സ്വദേശിയായ സി.എം അജേഷ് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയത്. അജേഷ് ഉള്‍പ്പെട്ട കേരള ടീമിലെ ജില്ലയില്‍ അംഗങ്ങള്‍ക്ക് 13 പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദേശീയ സ്കൂള്‍ ഗെയിംസില്‍ കായിക ഇനമായി തിരഞ്ഞെടുക്കപ്പെട്ട തങ്സുഡോ ആയോധനകലയില്‍ കേരളത്തില്‍ നിന്ന് ആദ്യമായാണ് പങ്കെടുക്കുന്നത്. മികച്ച കോച്ചിനുള്ള പുരസ്കാരം നേടിയ കേരള ടീം കോച്ച് ഗിന്നസ് അനില്‍കുമാറിന്‍റെ നേതൃത്വത്തിലാണ് അജേഷ് ചാന്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. അജേഷിന്‍റെ കീഴില്‍ പരിശീലനം നേടിയ അഖില്‍, അഖില്‍ വിജയ്, നിഖില്‍ സുരേഷ് എന്നിവര്‍ തൈക്കോണ്ടോ കരാട്ടെയില്‍ ഗിന്നസ്ബുക്കില്‍ ഇടം നേടിയിരുന്നു. മോഹന്‍ദാസിന്‍റെയും തങ്കമണിയുടെയും മകനാണ് അജേഷ്.
utharadesam