By Malakkallu Express:November 24, 2014
കാഞ്ഞങ്ങാട്ട് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബീഹാര്‍ സ്വദേശി മരിച്ചു
ബീഹാര്‍ സ്വദേശികളായ മുഹമ്മദ് ഹനീഷ്, അനില്‍ഷ, പ്രദീപ് എന്നിവരും മംഗലാപുരത്ത് ചികിത്സയിലാണ്. പിക്കപ്പ് വാനിന്‍റെ പിറകില്‍ നിര്‍മ്മാണസാമഗ്രികള്‍ക്കിടയിലാണ് തൊഴിലാളികളും നിന്ന് യാത്രചെയ്തിരുന്നത്.
കാഞ്ഞങ്ങാട്ട് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സിയുമായി കൂട്ടിയിടിച്ചാണ് അപകടം. കെ.എസ്.ആര്‍.ടി.സിയിലുണ്ടായിരുന്ന 11 യാത്രക്കാര്‍ക്കും പരിക്കുണ്ട്.
ഇവരെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
utharadesam

