By Malakkallu Express:November 24, 2014
പികെയിലെ പുതിയ ഗാനം പുറത്തിറങ്ങി
ആമിര്‍ഖാന്‍ നായകനായെത്തുന്ന പികെയിലെ പുതിയ ഗാനം പുറത്തിറങ്ങി . സുശാന്ത് സിംഗ് രജ്പുത്, അനുശ്ക ശര്‍മ എന്നിവര്‍ ഒന്നിച്ചെത്തുന്ന ഗാനമാണ് പുറത്തിറങ്ങിയത്. നേരത്തേ ആമിര്‍ഖാനും സഞ്ജയ് ദത്തും അനുഷ്‌കയും ഒന്നിച്ചെത്തിയ ഗാനം പുറത്തിറങ്ങിയിരുന്നു.
രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ‘ചാര്‍ കദം’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഷാന്‍, ശ്രേയ ഘോഷാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ശന്തനു മൊയ്ത്രയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആമിര്‍ ഖാന്‍, അനുഷ്‌ക ശര്‍മ, സഞ്ജയ് ദത്ത്, സുശാന്ത് സിംഗ് രജ്പുത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.