By Malakkallu Express:November 24, 2014
കോണ്‍ഗ്രസിന് എല്ലാവരുടെ വോട്ടും വേണം -ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കോണ്‍ഗ്രസിന് എല്ലാവരുടെ വോട്ടും വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദ്യവര്‍ജനവും നിരോധവും ഒരുമിച്ച് കൊണ്ടുപോയി സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കുകയാണ് യു.ഡി.എഫ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മദ്യവില്‍പ്പനക്കാരുടെ വോട്ടും പണവും വേണ്ടെന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍െറ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
വോട്ടുകള്‍ക്ക് വേണ്ടി നയങ്ങള്‍ ബലികഴിക്കുന്നത് ശരിയല്ല. മദ്യമുതലാളിമാരില്‍ നിന്ന് ഫണ്ട് വാങ്ങണോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. മദ്യവര്‍ജനവും മദ്യനിരോധനവും സമന്വയിപ്പിക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. മദ്യ നിരോധനത്തിന് ഒറ്റ തീരുമാനം മാത്രം മതി. നാട്ടില്‍ മുഴുവന്‍ മദ്യമൊഴുക്കിയിട്ട് മദ്യം വര്‍ജിക്കണമെന്ന് പറയുന്നതിലും കാര്യമില്ല. അതിനാലാണ് മദ്യനിരോധനവും വര്‍ജനവും സമന്വയിപ്പിക്കുന്ന തീരുമാനമെടുത്തതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വി.എം സുധീരന്‍്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് എക്സൈസ് മന്ത്രി കെ ബാബുവും പ്രതികരിച്ചു. വോട്ടുചെയ്തത് ആരൊക്കെയാണെന്ന് ആര്‍ക്കും അറിയാന്‍ കഴിയില്ല. അതിനാല്‍ ആരുടെയെങ്കിലും വോട്ട് വേണ്ടന്ന് പറയുന്നത് ശരിയല്ളെന്നും അദ്ദഹേം പറഞ്ഞു.
ജനാധിപത്യത്തില്‍ എല്ലാവരുടെയും വോട്ട് ആവശ്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് സുധീരന്‍ പറയുമെന്ന് കരുതുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.