By Malakkallu Express:November 19, 2014
കാസര്‍കോട് മഹോത്സവം സംഘാടകസമിതിയായി
കാസര്‍കോട്: ജനവരി ഒന്നുമുതല്‍ 15 വരെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കാസര്‍കോട് മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടകസമിതി രൂപവത്കരിച്ചു. പി.കരുണാകരന്‍ എം.പി. മുഖ്യരക്ഷാധികാരിയായ സമിതിയില്‍ എം.എല്‍.എ.മാരായ പി.ബി.അബ്ദുള്‍റസാഖ്, കെ.കുഞ്ഞിരാമന്‍ (ഉദുമ), ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) എന്നിവര്‍ രക്ഷാധികാരികളാണ്. കാസര്‍കോട് എം.എല്‍.എ. എന്‍.എ.നെല്ലിക്കുന്നാണ് ചെയര്‍മാന്‍.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള എന്നിവര്‍ വൈസ് ചെയര്‍മാന്മാരും കളക്ടര്‍ മുഹമ്മദ് സഗീര്‍ ജനറല്‍ കണ്‍വീനറുമാണ്. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, സബ് കളക്ടര്‍ ജീവന്‍ബാബു, ഡെപ്യൂട്ടി കളക്ടര്‍ എച്ച്.ദിനേശന്‍ എന്നിവര്‍ കണ്‍വീനര്‍മാരും ഫിനാന്‍സ് ഓഫീസര്‍ കെ.കെ.കുഞ്ഞമ്പു നായര്‍ ട്രഷററുമാണ്.

http://www.mathrubhumi.com/