Headlines
By Malakkallu Express:November 09, 2014

ലളിത വിവാഹമൊരുക്കാന്‍ അനൂപ് മേനോനും; സദ്യയും ആഢംബരവും ഒഴിവാക്കി പണം കാന്‍സര്‍ സെന്ററിനും അനാഥാലയത്തിനും നല്‍കും

കൊല്ലം:  ഗോസിപ്പുകള്‍ക്ക് തിരശ്ശീലയിട്ട് അനൂപ് മേനോനും വിവാഹത്തിനൊരുങ്ങുകയാണ്. സിനിമാ മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത ക്ഷേമ അലക്‌സാണ്ടറാണ് വധു. ഡിസംബറില്‍ വിവാഹമുണ്ടാകും. വിവാഹ വേദിയോ മറ്റുകാര്യങ്ങളോ തീരുമാനിച്ചിട്ടില്ലെങ്കിലും അനൂപ് മേനോന്റെ വിവാഹം വളരെ ലളിതമായിട്ടായിരിക്കും നടക്കുക എന്ന് നടന്‍ അറിയിച്ചു. വിവാഹ സദ്യയോ വലിയ ആര്‍ഭാങ്ങളോ ഒന്നും തന്നെ ഉണ്ടായിരിക്കില്ല.

വിവാഹാഘോഷത്തിനായി മാറ്റിവയ്ക്കുന്ന തുക ഏതെങ്കിലും ക്യാന്‍സര്‍ സെന്ററിലോ അനാഥാലയത്തിനോ കൊടുക്കാനാണ് അനൂപ് മേനോന്റെ തീരുമാനം. വിവാഹത്തിന് വിളിക്കുന്നവര്‍ക്കൊക്കെ വീട്ടില്‍ ഒരുനേരത്തെ വകയുള്ളവരാണ്. അപ്പോള്‍ ഇതൊന്നുമില്ലാത്തവര്‍ക്കല്ലെ എന്തെങ്കിലും നല്‍കേണ്ടതെന്നാണ് അനൂപിന്റെ ചോദ്യം. പത്തനാപുരം സ്വദേശിയാണ് ക്ഷേമ അലക്‌സാണ്ടര്‍. തനിക്ക് ഏറ്റവും അധികം സംസാരിക്കാന്‍ കഴിയുന്ന, നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്ന, ഏറ്റവും അടുത്ത സുഹൃത്താണ് ക്ഷേമയെന്നും പരിചയപ്പെട്ടതിലൂടെ ക്ഷേമയുടെ സ്വഭാവം അടുത്ത് മനസിലാക്കാന്‍ കഴിഞ്ഞെന്നും അനൂപ് മേനോന്‍ പറയുകയുണ്ടായി.

മലയാളത്തിന്റെ ന്യൂജനറേഷന്‍ സംവിധായകന്‍ ആഷിക് അബുവും യുവ നായിക റിമാ കല്ലിങ്കലും തങ്ങലുടെ വിവാത്തിന് പരമ്പരാഗത വിവാഹ രീതികളും ആഘോഷങ്ങളും ഒഴിവാക്കി രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു ഇവരുടെ വിവാഹംsource-(www.kvartha.com 09.11.2014)

Filed under , .

0 comments for "ലളിത വിവാഹമൊരുക്കാന്‍ അനൂപ് മേനോനും; സദ്യയും ആഢംബരവും ഒഴിവാക്കി പണം കാന്‍സര്‍ സെന്ററിനും അനാഥാലയത്തിനും നല്‍കും"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas