By Malakkallu Express:November 09, 2014
ചാവറ ദര്‍ശന്‍യാത്ര
ചിറ്റാരിക്കാല്‍: ചാവറ കുര്യാക്കോസ് അച്ചനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് മുന്നോടിയായി ചാവറഗിരി പള്ളിയുടെ നേതൃത്വത്തില്‍ ചാവറദര്‍ശന്‍ യാത്ര നടത്തി. ചാവറയച്ചന്റെ തിരുസ്വരൂപവും തിരുശേഷിപ്പും വഹിച്ചുകൊണ്ടുള്ള ചാവറദര്‍ശന്‍ പ്രയാണം ചാവറഗിരിയില്‍നിന്നാരംഭിച്ച് പുളിങ്ങോത്ത് സമാപിച്ചു. പാലാവയല്‍ സെന്റ ്‌ജോണ്‍സ് പള്ളി വികാരി ഫാ.തോമസ് പട്ടാംകുളം തേപ്പല്‍ പതാക ചാവറഗിരി പള്ളി വികാരി ഫാ.മാത്യു ചട്ട്യാരത്തിന് കൈമാറി. ഫാ.തിരികത്ത് മുരിക്കന്‍, ഫാ.ജോബി കോഴിക്കോട്, ഫാ.ജോസഫ് വയലില്‍ എന്നിവര്‍ വിവിധയിടങ്ങളില്‍ വചനസന്ദേശം നല്‍കി.
source-mathrubhoomi

