Headlines
By Malakkallu Express:November 22, 2014

സ്വര്‍ഗത്തെക്കാള്‍ സുന്ദരം

svargathekkal sundharam നവാഗതനായ മനോജ് അരവിന്ദാക്ഷന്‍ സംവിധാനംചെയ്യുന്ന ചിത്രമായ 'സ്വര്‍ഗത്തെക്കാള്‍ സുന്ദരം' എന്ന സിനിമയില്‍ ശ്രീനിവാസന്‍, ലാല്‍, ജോയ് മാത്യു എന്നിവരെ പ്രധാന വേഷത്തിലെത്തുന്നു. ആശാ അരവിന്ദാണ് നായികായവുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പൊന്നു ഫിലിംസിന്റെ ബാനറില്‍‍ ഷാജി തോമസ് നിര്‍മിക്കുന്ന ചിത്രത്തിന് ത്രീ ഡോട്ട്സ് എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയ രാജേഷ് രാഘവനാണ് കഥയൊരുക്കുന്നത്. സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമയാണിതെന്ന് സംവിധായകന്‍ പറഞ്ഞു. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് രാകേഷ് കേശവന്‍ സംഗീതം പകരുന്നു. നിയാസ് ബക്കര്‍, ശ്രീജിത്ത് രവി, ജയന്‍, ജാഫര്‍ ഇടുക്കി, കലാശാല ബാബു, ജോണി മൂത്തേടന്‍, സാജു നവോദയ, ബിനോയ് നമ്ബാല, പുതുമുഖം മാസ്റ്റര്‍ ആര്യന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

Filed under .

0 comments for "സ്വര്‍ഗത്തെക്കാള്‍ സുന്ദരം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas