Headlines
By Malakkallu Express:November 28, 2014

കൊച്ചിയുള്‍പ്പെടെ എട്ടു നഗരങ്ങളില്‍ ഫ്രാന്‍സ് വീസ സെന്‍റര്‍ ആരംഭിക്കുന്നു

ന്യൂഡല്‍ഹി • കേരളത്തില്‍ നിന്നു ഫ്രാന്‍സിലേക്ക് ഇനി യാത്ര കൂടുതല്‍ എളുപ്പം. കൊച്ചിയുള്‍പ്പെടെ എട്ടു നഗരങ്ങളില്‍ പുതുതായി വീസ സെന്‍ററുകള്‍ ആരംഭിക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനിച്ചു. വിനോദസഞ്ചാര _ വ്യവസായ സന്ദര്‍ശകര്‍ക്കുള്ള വീസ നടപടികള്‍ ലളിതമാക്കാനും തീരുമാനമുണ്ട്. കോണ്‍സുലേറ്റുകള്‍ വഴി അപേക്ഷിക്കുന്നവര്‍ക്കു രണ്ടു ദിവസത്തിനകവും വീസ സെന്‍ററുകള്‍ വഴി മൂന്നു ദിവസത്തിനകവും വീസ ലഭ്യമാക്കും. ഡിസംബര്‍ ഒന്നു മുതല്‍ ഇതു നിലവില്‍ വരും. ഫ്രഞ്ച് വീസയ്ക്കായി അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലുണ്ടായ വന്‍വര്‍ധന കണക്കിലെടുത്താണു പുതിയ പരിഷ്കാരങ്ങളെന്നു ഫ്രഞ്ച് അംബാസഡര്‍ ഫ്രാന്‍കോയ്സ് റിച്ചിയര്‍ അറിയിച്ചു. നിലവില്‍ നാലു ഫ്രഞ്ച് കോണ്‍സുലേറ്റുകളും ആറു വീസ സെന്‍ററുകളുമാണ് ഇന്ത്യയിലുള്ളത്. ഇവയില്‍ ഒന്നുപോലും കേരളത്തിലില്ല. ഫ്രഞ്ചുകാരുടെ ഇന്ത്യയിലെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നു കേരളമാണ്. ഇതുകൂടി കണക്കിലെടുത്താണു വീസ സെന്‍റര്‍ കൊച്ചിയില്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ചണ്ഡീഗഡ്, ജലന്തര്‍, പുണെ, ഗോവ, അഹമ്മദാബാദ്, ഹൈദരാബാദ്, ജയ്പൂര്‍ എന്നിവിടങ്ങളിലാണു മറ്റു സെന്‍ററുകള്‍.ഇന്ത്യന്‍ പൗരന്മാര്‍ക്കു രാജ്യത്തെ ഏതു വീസ സെന്‍ററിലും വീസയ്ക്കായി അപേക്ഷിക്കാമെന്നതാണു പ്രധാനപ്പെട്ട മറ്റൊരു തീരുമാനം. ഇതുവരെ താമസസ്ഥലത്തിന് ഏറ്റവും അടുത്തുള്ള സെന്‍ററില്‍ മാത്രം അപേക്ഷിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇത്തവണ ഫ്രഞ്ച് വീസയ്ക്കായുള്ള അപേക്ഷകരുടെ എണ്ണത്തില്‍ 33% വര്‍ധനയുണ്ട്.ഇന്ത്യന്‍ വിനോദ സഞ്ചാരികളെ സഹായിക്കുന്നതിനു ചലോ പാരിസ് എന്ന പുതിയ മൊബൈല്‍ ആപ്ളിക്കേഷനും ഫ്രഞ്ച് സര്‍ക്കാര്‍ പുറത്തിറക്കി. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഭക്ഷണം, കറന്‍സി വിനിമയനിരക്ക് തുടങ്ങി സന്ദര്‍ശകനു വേണ്ട വിവരങ്ങളെല്ലാം ഇതില്‍ ലഭിക്കും.

Filed under .

0 comments for "കൊച്ചിയുള്‍പ്പെടെ എട്ടു നഗരങ്ങളില്‍ ഫ്രാന്‍സ് വീസ സെന്‍റര്‍ ആരംഭിക്കുന്നു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas