By Malakkallu Express:November 28, 2014
എണ്ണവില : ഇടിവ് തുടരുന്നു
വിയന്ന : ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലത്തകര്‍ച്ച തുടരുന്നു. ബെന്‍റ് ക്രൂഡ് ഓയിലിന്‍റെ വില ഒറ്റയടിക്ക് ആറു ഡോളര്‍ കുറഞ്ഞ് 70 ഡോളറിലേക്കെത്തി. അതേസമയം എണ്ണ ഉത്പാദനം കുറക്കേണ്ടെന്ന് എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് തീരുമാനിച്ചു. വില ഇടിവ് തുടരുന്ന സാഹചര്യത്തില്‍ വിപണി വില പിടിച്ചു നിര്‍ത്താന്‍ എണ്ണ ഉത്പാദനം കുറക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഈ നിര്‍ദേശത്തെ സൗദി അറേബ്യ എതിര്‍ത്തു. ഇതിനെ തുടര്‍ന്ന് നിലവിലെ സ്ഥിതി തുടരാന്‍ ഒപെക് തീരുമാനിച്ചു.

