Headlines
By Malakkallu Express:November 24, 2014

ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് ചെര്‍ക്കളം അബ്ദുള്ളയ്ക്ക് സമ്മാനിച്ചു

കാസര്‍കോട്: കാസര്‍കോട് മുസ്‌ലിം ഫൗണ്ടേഷന്റെ ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയ്ക്ക് സമ്മാനിച്ചു. ചെര്‍ക്കള ഐമാക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുല്‍റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍.എ.അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഹാഷിം അരിയില്‍ സ്വാഗതം പറഞ്ഞു. പി.ബി.അബ്ദുറസാഖ് എം.എല്‍.എ അനുമോദന പത്രവും എന്‍.എ.അബൂബക്കര്‍ ഉപഹാരവും നല്‍കി.എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ചന്ദ്രിക ചീഫ് എഡിറ്റര്‍ ടി.പി.ചെറൂപ്പ, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ അനുമോദന പ്രസംഗം നടത്തി. തിരുനബി നമ്മേടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന വിഷയത്തില്‍ സെമിനാറും നടന്നു. ഡോ.മുഹമ്മദ് സലിം നദ്‌വി വിഷയം അവതരിപ്പിച്ചു. കാനേഷ് പുനൂര്‍, രാജേന്ദ്രന്‍ എടത്തുംകര പ്രസംഗിച്ചു. ചെര്‍ക്കളം ദ ലീഡര്‍ ഡോക്യുമെന്ററി മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി പ്രകാശനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുറഹ്മാന്‍, സെക്രട്ടറി എം.അബ്ദുല്ല മുഗു, കാസര്‍കോട്നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ബി.അബ്ദുല്ലഹാജി, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്ബാടി, പ്രൊഫ.സി.എച്ച്‌.അഹമ്മദ് ഹുസൈന്‍, ബി.കെ.അബ്ദുസമദ്, എം.എ.മക്കാര്‍, മുഹമ്മദ് കുഞ്ഞി കടവത്ത്, സി.എല്‍.ഹമീദ്, ഹാഷിം ബംബ്രാണി പ്രസംഗിച്ചു.
chandrika

Filed under .

0 comments for "ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് ചെര്‍ക്കളം അബ്ദുള്ളയ്ക്ക് സമ്മാനിച്ചു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas