Headlines
By Malakkallu Express:November 24, 2014

ജി എമ്മിന്റെ ഒരു പവറേ...

അതൊന്നുമല്ല ഇതൊക്കെ ഉണ്ടാക്കിയതിനുശേഷം പെയിന്റടിക്കാത്തതുകൊണ്ട് ചെയ്തതാണെന്ന് മറ്റൊരു കൂട്ടര്‍ വാദിക്കുന്നുണ്ട്. പക്ഷേ ഇതൊന്നുമല്ല കാര്യമെന്ന് പിന്നീടാണ് എല്ലാവര്‍ക്കും മനസിലായത്. ജനറല്‍ മാനേജര്‍ വരുന്നുണ്ടെന്ന വിവരം കിട്ടിയപ്പോള്‍ തുടങ്ങിയ പണിയായിരുന്നു ഇതൊക്കെ. ജി എം എന്നുപറഞ്ഞാല്‍ റെയില്‍വേയുടെ ജീവിച്ചിരിക്കുന്ന ദൈവമാണെന്നാണ് ഇപ്പോഴത്തെ ചര്‍ച്ചക്കാരുടെ പ്രധാന വാദം. അങ്ങേര്‍ക്കുവേണ്ടി സ്റ്റേഷനരികിലെ മുത്തപ്പന്‍ ക്ഷേത്രത്തോട് ചേര്‍ന്ന് പ്രത്യേക പ്രതിഷ്ഠ നടത്താനും ചിലര്‍ ആലോചിക്കുന്നുണ്ട്.ഈ ദൈവം എല്ലാ വര്‍ഷവും ഇതുവഴിയൊന്ന് കടന്നുപോയെങ്കിലെന്നാണ് കാണി ആഗ്രഹിക്കുന്നത്. ഈ ജിഎമ്മിന്റെ പവര്‍ കണ്ടിട്ട് അന്തം വിടാതിരിക്കാനും പറ്റുന്നില്ല. എല്ലാവര്‍ഷവും സമയാസമയങ്ങളില്‍ ചെയ്യേണ്ട പണി ജനറല്‍ മാനേജര്‍ സന്ദര്‍ശിക്കുമ്ബോള്‍ മാത്രം തിരിക്കിട്ട് ചെയ്യുന്ന റെയില്‍വേയുടെ കാര്യക്ഷമതയും അപാരം തന്നെ. ജിഎം വരുമ്ബോള്‍ പൊടിയോ കറയോ സ്റ്റേഷനിലോ പരിസരത്തോ ഉണ്ടാകാന്‍ പാടില്ലത്രെ. അദ്ദേഹത്തിന്റെ രാജരഥം കടന്നുപോകുന്ന പാളങ്ങളിലും കാടും പടലവും ഉണ്ടാകാന്‍ പാടില്ല. ഇറങ്ങുന്നിടത്തെല്ലാം സര്‍വമാന ഭക്തന്മാരും മൂക്കില്‍ വിരലും തള്ളി അങ്ങനെ നില്‍ക്കുന്നതും ഭയങ്കര കാഴ്ച തന്നെയായിരുന്നു. എല്ലാം വളരെ ഭംഗിയാണെന്ന് കാണിക്കാനുള്ള ഇവരുടെ ഒരു മിടുക്കും അനിതര സാധാരണമായി.വര്‍ഷങ്ങളായി പാമ്ബും എലിയും തേളും താമസമാക്കിയ സ്റ്റേഷനുകള്‍ വൃത്തിയാക്കണമെന്ന് പറയുമ്ബോഴൊന്നും കേട്ട ഭാവം നടിക്കാത്ത ഉദ്യോസ്ഥ വൃന്ദമാണ് ഏതാനും ദിവസംകൊണ്ട് സര്‍വമാന സ്റ്റേഷനും പാളങ്ങളും വൃത്തിയാക്കി കൈയടി വാങ്ങിയത്. ഈ ശുഷ്കാന്തി യാത്രചെയ്യുന്ന വണ്ടികളുടെ കാര്യത്തിലും കൂടി കാണിച്ചെങ്കില്‍ എന്നാലോചിച്ചു പോയി. പാറ്റയും എലിയും കടിക്കാതെ എങ്ങനെ രക്ഷപ്പെടാമെന്നാണ് പല വണ്ടിയിലും കയറിയാല്‍ ആലോചന. വെളിച്ചവും കാറ്റും വെള്ളവുമില്ലാതെ എത്ര വണ്ടിയാണ് ഓടുന്നത്. ഇതൊന്നും ശരിയാക്കാന്‍ ആളില്ല. ജില്ലാ ആസ്ഥാനത്തുപോലും മണിക്കൂറുകള്‍ ക്യൂ നിന്നാലും ടിക്കറ്റ് കിട്ടാതെ കള്ളവണ്ടി കയറി ടെന്‍ഷനടിച്ച്‌ ആയുസ് ഒടുങ്ങുന്നതും കാണാനാളില്ല. ഈ ദൈവങ്ങളൊന്നും ജനങ്ങള്‍ കയറുന്ന വണ്ടികളില്‍ യാത്ര ചെയ്യാത്തതുകൊണ്ട് അതൊന്നും നന്നാക്കിയില്ലെങ്കിലും കുഴപ്പമില്ലെന്ന് അറിയാത്തവരായി ആരുമുണ്ടാകില്ല. പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ മാത്രമാണല്ലോ അവരുടെ സഞ്ചാരം. കുറച്ചുവര്‍ഷം കൂടുമ്ബോഴെങ്കിലും ജി എമ്മുമാര്‍ പാസഞ്ചര്‍ ട്രെയിനുകളില്‍ സഞ്ചരിച്ചിരുന്നെങ്കില്‍ എന്നും ആലോചിച്ചുപോവുകയാണ്റെയില്‍വേ സ്റ്റേഷനൊക്കെ ഇത്രയും വെളുത്തിട്ടായിരിക്കുമെന്ന് പലര്‍ക്കും അറിവുണ്ടായില്ല. കഴിഞ്ഞ ഒരു മാസം എന്തായിരുന്നു പുകില്. പാതയോരത്തെ പുല്ലെല്ലാം വെട്ടുന്നു. പാളത്തില്‍ പല ഭാഗത്തും വരയും കുറിയുമെല്ലാം പ്രത്യക്ഷപ്പെടുന്നു. പിന്നെ പെയിന്റടിയും തകൃതി. പ്ലാറ്റ്ഫോമിന്റെ അരികില്‍ വെള്ളയടിക്കണമെന്നാണത്രെ ചട്ടം. വര്‍ഷങ്ങളായി ട്രെയിന്‍ യാത്രക്കെത്തിയവര്‍ക്കൊന്നും ഇതറിയില്ലായിരുന്നു. കാടുമൂടിക്കിടന്ന ചന്തേരയും ബേക്കലും കളനാടുംവരെ എന്താ തെളിച്ചം. സ്റ്റേഷനുകള്‍ക്കൊക്കെ എന്തെന്നില്ലാത്ത ഭംഗി. തൂണും തറയും മാത്രമല്ല തുരുമ്ബെടുത്ത് നായ്ക്കള്‍ പോലും ഇരിക്കാന്‍ മടിച്ച കസേരകളിലും പുതിയ പെയിന്റ് വീണു. എന്തിനധികം പറയുന്നു പൊട്ടിപ്പൊളിഞ്ഞ് പൊളിച്ചുകളയേണ്ട സമയം കഴിഞ്ഞ സിമന്റ് ഇരിപ്പിടങ്ങള്‍പോലും ചുവപ്പും വെള്ളയുമടിച്ച്‌ മനോഹരമാക്കാന്‍ ശ്രമിച്ചതുകണ്ടാല്‍ ശരിക്കും അത്ഭുതപ്പെട്ടുപോകും.എന്താണ് റെയില്‍വേക്ക് ഇങ്ങനെ തോന്നാന്‍ കാരണമെന്ന് സീസണ്‍ ടിക്കറ്റുകാരുടെ പ്രത്യേക ചര്‍ച്ചാ സമ്മേളനങ്ങള്‍ ട്രെയിനില്‍ തുടങ്ങിയിട്ട് കുറച്ചുദിവസമായി. സ്വച്ഛ് ഭാരതിന്റെ ആവേശത്തിലാണെന്ന് സംഘ്പരിവാര്‍ അനുകൂലികള്‍ വാദിക്കുന്നു.
deshabhimani

Filed under .

0 comments for "ജി എമ്മിന്റെ ഒരു പവറേ..."

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas