Headlines
By Malakkallu Express:November 24, 2014

അംഗപരിമിതരെ പറഞ്ഞു പറ്റിച്ചു

കാസര്‍കോട്: സാമൂഹ്യനീതി ദിനാഘോഷത്തിന്റെ ഭാഗമായി വികലാംഗര്‍ക്ക് സ്കൂട്ടര്‍ വിതരണം ചെയ്യുമെന്ന അറിയിപ്പ് ലഭിച്ചെത്തിയവര്‍ വെറുംകൈയോടെ മടങ്ങി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍നിന്നുള്ളവരാണ് അറിയിപ്പ് ലഭിച്ചതനുസരിച്ച്‌ ഞായറാഴ്ച കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിലെത്തിയത്. എന്നാല്‍ അഞ്ച് സ്കൂട്ടര്‍ മാത്രമാണ് അധികൃതര്‍ എത്തിച്ചത്. ഇതുകണ്ട് കൂടെയെത്തിയ ബന്ധുക്കള്‍ പ്രതിഷേധിച്ചു. ദൂരെനിന്ന് പ്രയാസപ്പെട്ടെത്തിയ വികലാംഗരെ അധികൃതര്‍ പറ്റിക്കുകയായിരുന്നുവെന്ന് ഇവര്‍ ആക്ഷേപിച്ചു. പ്രതിഷേധം രൂക്ഷമായതോടെ ബാക്കിയുള്ളവര്‍ക്ക് ചൊവ്വാഴ്ച സ്കൂട്ടര്‍ നല്‍കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി.ഇതിനിടെ വിതരണം ചെയ്യാനെത്തിച്ച വീല്‍ചെയറുകള്‍ നിലവാരം കുറഞ്ഞതാണെന്ന് പരാതിയുണ്ടായി. പലരും വീല്‍ചെയര്‍ വാങ്ങാതെയാണ് മടങ്ങിയത്. ട്രൈസൈക്കിള്‍, വീല്‍ചെയര്‍, ശ്രവണസഹായി തുടങ്ങിയവയാണ് ഒരുക്കിയിരുന്നത്. സാമൂഹ്യനീതി ദിനാഘോഷത്തിന് പൊലിമ പകരാന്‍ വികലാംഗരെയല്ലാം കാസര്‍കോടെത്തിച്ച്‌ മുതലെടുക്കാനുള്ള അധികൃതരുടെ നീക്കം പാളിയപ്പോള്‍ പലര്‍ക്കുമെത്താനായില്ല. ശാരീരിക വല്ലായ്മകളില്‍ വലയുന്ന വികലാംഗര്‍ക്ക്കാസര്‍കോടെത്തി ഇത് വാങ്ങാനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കിയില്ല. ഇതിനാല്‍ ഉപകരണങ്ങള്‍ കൂടുതലും കോഴിക്കോട്ടെ വികലാംഗ കോര്‍പറേഷന്റെ ഓഫീസിലേക്ക് തിരിച്ചുകൊണ്ടുപോയി. ഉപകരണ വിതരണ പരിപാടികള്‍ പഞ്ചായത്തുകളിലോ ബ്ലോക്കിലോ നടത്തിയാല്‍ വികലാംഗര്‍ക്ക് ഗുണകരമാവുമായിരുന്നു. ആയിരത്തിലധികംപേര്‍ അപേക്ഷകരായുണ്ടായിട്ടും പകുതിയോളം പേര്‍ക്ക് മാത്രമാണ് വികലാംഗ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചത്. ലക്ഷങ്ങള്‍ പൊടിച്ച്‌ നടത്തിയ ആഘോഷം വികലാംഗരുടെ ക്ഷേമത്തിന് പകരം അവരെ വലയ്ക്കാനെ ഉപകരിച്ചുള്ളൂ.
deshabhimani

Filed under .

0 comments for "അംഗപരിമിതരെ പറഞ്ഞു പറ്റിച്ചു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas