By Malakkallu Express:November 24, 2014
സംസ്ഥാന ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ് ദുര്‍ഗയില്‍
കാഞ്ഞങ്ങാട്: സംസ്ഥാന സീനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ പുരുഷ വനിത ചാമ്ബ്യന്‍ഷിപ്പ് അഞ്ചുമുതല്‍ ഏഴുവരെ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. 300 കായികതാരങ്ങള്‍ ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കും. സംഘാടകസമിതി രൂപീകരണ യോഗത്തില്‍ കെ വിജയകൃഷ്ണന്‍, കെ മധുസൂദനന്‍, പ്രിന്‍സിപ്പല്‍ എം കെ ബസുമതി, പി മോഹനന്‍, ചന്ദ്രഹാസന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഡോ. കെ സി കുഞ്ഞിക്കണ്ണന്‍നായര്‍ (ചെയര്‍മാന്‍), വി വി രമേശന്‍ (വൈസ് ചെയര്‍മാന്‍), കെ മധുസൂദനന്‍ (ജനറല്‍ കണ്‍വീനര്‍), കെ കെ സൈനുദീന്‍ (ജോയിന്റ് കണ്‍വീനര്‍), കെ വിജയകൃഷ്ണന്‍ (ട്രഷറര്‍).

