Headlines
By Malakkallu Express:November 21, 2014

സ്ത്രീ സംരക്ഷണ നിയമങ്ങള്‍'പുസ്തക പ്രകാശനം ഇന്ന്

'സ്ത്രീ സംരക്ഷണ നിയമങ്ങള്‍'പുസ്തക പ്രകാശനം ഇന്ന് കാസര്‍ഗോഡ്: വനിതാ കമ്മീഷന്റെ സ്ത്രീ സംരക്ഷണ നിയമങ്ങള്‍ എന്ന പുസ്തകം ഇന്നു പ്രകാശനം ചെയ്യും. വിദ്യാനഗറില്‍ സാമൂഹ്യനീതി ദിനാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ പഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പ് മന്ത്രി എം.കെ. മുനീര്‍ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കും. സ്ത്രീസുരക്ഷയ്ക്ക് പ്രയോജനപ്പെടുന്ന 20 നിയമങ്ങളുടെ ലളിതമായ പരിഭാഷയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഈ നിയമങ്ങളുമായി ബന്ധപ്പെട്ട ഫോമുകളുടെയും മറ്റും മാതൃകയും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.അടിയന്തര ഘട്ടങ്ങളില്‍ വിളിക്കേണ്ട പോലീസ്, വനിതാ,നിര്‍ഭയ,നോര്‍ക്ക,ചൈല്‍ഡ് ലൈന്‍, ഷീടാക്സി തുടങ്ങി എഴുപതില്‍പ്പരം ഹെല്‍പ്പ്ലൈന്‍ നമ്ബറുകളും ഹൈവേ, റെയില്‍ അലേര്‍ട്ടുകളും അനുബന്ധമയി ചേര്‍ത്തിട്ടുണ്ട്. ജില്ലകളിലെ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുടെയും സാമൂഹ്യക്ഷേമ ഓഫീസര്‍മാരുടെയും വിവരങ്ങളും പുസ്തകത്തിലുണ്ട്. സ്ത്രീകള്‍ക്കുവേണ്ട വിവിധസേവനങ്ങള്‍ ലഭ്യമാക്കുന്ന സംഘടനകളുടെ മേല്‍വിലാസങ്ങള്‍ ജില്ലതിരിച്ച്‌ ചേര്‍ത്തിട്ടുണ്ട്. വനിതാകമ്മീഷനെപ്പറ്റിയുളള വിവിധ വിവരങ്ങള്‍ അറിയാനുളള എസ്‌എംഎസ് സംവിധാനത്തിന്റെ വിശദാംശങ്ങളുംപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്മീഷന്‍ അധ്യക്ഷ, അംഗങ്ങള്‍, സെക്രട്ടറി, ഡയറക്ടര്‍ എന്നിവരുടെ വിവരങ്ങള്‍ ഓരോ ജില്ലയിലെയും ഷെല്‍ട്ടര്‍ ഹോമുകള്‍ സേവനദാതാക്കള്‍, ഫാമിലി കൌണ്‍സിലിംഗ് കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ അദാലത്തിന്റെ വിവരം എന്നിവയൊക്കെ എസ്‌എംഎസ് ലൂടെ അറിയാം. വിവാഹനിയമങ്ങള്‍ വിവാഹമോചന നിയമം, കുടുംബകോടതി നിയമം, ജീവനാംശത്തിനുളള നിയമം, വീട്ടിലെയും തൊഴിലിടത്തെയും പീഡനങ്ങളില്‍നിന്നും സംരക്ഷണത്തിനുളള നിയമം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റങ്ങളും ശിക്ഷകളും സൈബര്‍ കുറ്റകൃത്യങ്ങള്‍വയോജനസംരക്ഷണ നിയമം, സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കല്‍നിരോധനനിയമം, ലിംഗനിര്‍ദ്ധാരണ നിരോധന നിയമം, അറസ്റ്റ് ചെയ്യുമ്ബോള്‍പാലിക്കേണ്ട നിബന്ധനകള്‍ തുടങ്ങി സ്ത്രീകള്‍ അറിയേണ്ട നിയമങ്ങളെല്ലാം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
deepika

Filed under .

0 comments for "സ്ത്രീ സംരക്ഷണ നിയമങ്ങള്‍'പുസ്തക പ്രകാശനം ഇന്ന്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas