Headlines
By Malakkallu Express:November 21, 2014

ദുരന്തം വിളിച്ചുവരുത്തി കരിങ്കല്‍ ക്വാറികള്‍

രാജപുരം: മലയോരത്തെ ക്വാറികളില്‍ അപകടങ്ങള്‍ പതിവാകുന്നു. കോടോം-ബേളൂര്‍, കള്ളാര്‍ പഞ്ചായത്തുകളിലാണു ഏറ്റവുമധികം കരിങ്കല്‍ ക്വാറികളുള്ളത്. ഇതില്‍പലതും അനധികൃതമായാണു പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികള്‍ക്കു ആവശ്യത്തിനുസുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തതിനാല്‍ അപകടങ്ങളും തുടര്‍ക്കഥയാകുന്നു. കഴിഞ്ഞദിവസം ഒടയംചാല്‍ നായ്ക്കയംതട്ടില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ ജോലിക്കിടെ കാല്‍തെറ്റി വീണുമരിച്ച റെജിയാണു ദുരന്തത്തിന്റെ അവസാന കണ്ണി. കയറില്‍ തൂങ്ങിനിന്നു കല്ലുകള്‍ ഇളക്കിയിടുന്നതിനിടെ തലകറങ്ങി വീണാണു റെജി മരിച്ചത്. പത്തുവര്‍ഷത്തിനുമുകളിലായി ഇവിടെ പാറപൊട്ടിക്കാന്‍ തുടങ്ങിയിട്ട്. അതുകൊണ്ടുതന്നെ 70 അടിയോളം താഴ്ച ഈ ക്വാറിക്കുണ്ട്. അപകടമുണ്ടായ ഉടനെതന്നെ റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ദേശിച്ചു. നായ്ക്കയംതട്ടില്‍തന്നെ പ്രവര്‍ത്തിച്ചിരുന്ന മറ്റൊരുക്വാറിയില്‍ നിന്നും വര്‍ഷങ്ങള്‍ക്കുമുമ്ബു ലക്ഷ്മണന്‍ എന്ന യുവാവും വീണുമരിച്ചിരുന്നു. ഇതേത്തുടര്‍ന്നു ഈ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. കൂടാതെ കോടോം-ബേളൂര്‍ പഞ്ചായത്തിലെ തന്നെകോളിയാറില്‍ പ്രവര്‍ത്തിച്ചിരുന്ന ക്വാറിയില്‍ ഭക്ഷണംകഴിച്ച്‌ വിശ്രമിക്കുകയായിരുന്ന മൂന്നുതൊഴിലാളികള്‍ മണ്ണിടിഞ്ഞുവീണ് മരിച്ചിരുന്നു. പിന്നീട് പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറി ഇപ്പോള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്.Deepika

Filed under .

0 comments for "ദുരന്തം വിളിച്ചുവരുത്തി കരിങ്കല്‍ ക്വാറികള്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas