By Malakkallu Express:November 18, 2014
ഇനി 'സേഫ്' ആയി മിസ്ഡ്‌കോള്‍ അടിക്കാം
കാസര്‍കോട്: വെറുതെ മിസ്ഡ്‌കോള്‍ അടിച്ച് മറ്റുള്ളവരെ ശല്യപ്പെടുത്തുന്നവര്‍ തെറ്റിദ്ധരിക്കേണ്ട. ഈ കണ്ടുപിടുത്തം അവര്‍ക്കുള്ളതല്ല. ഒരു മിസ്ഡ്‌കോളില്‍ അടക്കാനും മറ്റൊരു മിസ്ഡ്‌കോളില്‍ തുറക്കാനും സാധിക്കുന്ന സേഫ് ലോക്കറിന്റെ കഥയാണിത്. കള്ളന്‍മാര്‍ക്കൊരു 'പണികൊടുക്കാന്‍' ഇറങ്ങിത്തിരിച്ചിരിക്കുകയാണ് കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ്സുകാരായ അര്‍ജ്ജുനും ജോമിറ്റും.
പ്രവര്‍ത്തിപരിചയ മേളയില്‍ ഹൈസ്‌കൂള്‍ വിഭാഗം വര്‍ക്കിങ് മോഡലിലാണ് ഒരേ ക്ലാസ്സില്‍ പഠിക്കുന്ന എ.അര്‍ജ്ജുനും ജോമിറ്റ് ജോണും തങ്ങളുടെ കണ്ടുപിടുത്തം അവതരിപ്പിച്ചത്. 'സേഫ് ലോക്കര്‍' എന്നാണ് ഇവരുണ്ടാക്കിയ ഇലക്ട്രോണിക് ലോക്കറിന് പേര് നല്‍കിയിരിക്കുന്നത്. പ്രത്യേക സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈലില്‍നിന്നും അതേസംവിധാനമുള്ള മറ്റൊരു മൊബൈലിലേക്ക് മിസ്ഡ്‌കോള്‍ അടിക്കുമ്പോള്‍ മൊബൈല്‍ സിഗ്നലില്‍നിന്നുള്ള വൈബ്രേഷനിലൂടെ സേഫ് ലോക്കര്‍ തനിയേ അടയും. മറ്റൊരു മിസ്ഡ്‌കോളിലൂടെ തനിയെ തുറക്കും.
ലോക്കറിന് ഡോര്‍തുറക്കാനുള്ള ഒരു പിടി മാത്രമാണുള്ളത്. ഒരു താക്കോല്‍ദ്വാരം പോലുമില്ല. പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഇലക്ട്രോണിക് സര്‍ക്യൂട്ട്, മിനി മോേട്ടാര്‍, മൊബൈല്‍ഫോണ്‍ എന്നിവയും ഡി.വി.ഡി. പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഉള്ളില്‍ തെളിയുന്ന ലേസറും ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചു. മാസങ്ങള്‍നീണ്ട പരീക്ഷണത്തിലൂടെയാണ് ഇരുവരും ഈസംവിധാനം ഒരുക്കിയത്.

http://www.mathrubhumi.com/