Headlines
By Malakkallu Express:November 18, 2014

യു.എ.ഇ.യിലെ ഇന്ത്യന്‍ തൊഴിലാളികളുടെ വേതനനിരക്ക് കൂട്ടി

അബുദാബി: യു.എ.ഇ.യിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പരിഷ്‌കരിച്ച വേതന നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ എംബസ്സി പുറത്തിറക്കി. ഇതുപ്രകാരം 950 മുതല്‍ 1700 വരെയാണ് പുതുക്കിയ പ്രതിമാസ ശമ്പളനിരക്ക്. നേരത്തെയിത് 800 മുതല്‍ 1,400 ദിര്‍ഹം വരെയായിരുന്നു. വീട്ടുവേലക്കാരികള്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി മുപ്പത്തഞ്ചോളം വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് പുതുക്കിയ നിരക്ക് ബാധകമാകും.

2011 മാര്‍ച്ച് 15-ന് ശേഷം ആദ്യമായാണ് എംബസ്സി ഇന്ത്യന്‍ തൊഴിലാളികളുടെ മിനിമം വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നത്.
യു.എ.ഇയില്‍ വിവിധ എമിറേറ്റുകളിലായി ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും പരിഷ്‌കരിച്ച വേതനം ലഭ്യമാക്കുമെന്ന് എംബസ്സി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ www.uaeindians.org/newminimumwages.aspx എന്ന എംബസ്സി വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ന്യൂഡല്‍ഹിയില്‍ പ്രവാസകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യയിലെ പണപ്പെരുപ്പവും ഗള്‍ഫ് നാടുകളിലെ ജീവിതച്ചെലവ് വര്‍ധിച്ചതും കണക്കിലെടുത്താണ് വേതന നിരക്ക് ഉയര്‍ത്തുന്നതെന്ന് മന്ത്രാലയം പ്രതിനിധി വൈ.എസ്. കഠാരിയ വ്യക്തമാക്കി.

വേതനനിരക്ക് ഉയര്‍ത്തിയത് ഗള്‍ഫില്‍ ജോലിചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഗുണകരമാകും. ഗള്‍ഫ് മേഖലയിലുള്ള രണ്ട് കോടി വിദേശ തൊഴിലാളികളില്‍ 50 ലക്ഷം പേരും ഇന്ത്യക്കാരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്ന്ത്. ഇന്ത്യന്‍ തൊഴിലാളികളുടെ വേതനനിരക്കിലുള്ള വര്‍ധന മറ്റു രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കും മികച്ച വേതനം ലഭ്യമാക്കുമെന്ന് കരുതുന്നു.
http://www.mathrubhumi.com/

Filed under .

0 comments for "യു.എ.ഇ.യിലെ ഇന്ത്യന്‍ തൊഴിലാളികളുടെ വേതനനിരക്ക് കൂട്ടി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas