By Malakkallu Express:November 21, 2014
മലയോരത്തെ സിപിഐ എം വളര്‍ച്ചയെ ഓര്‍മിപ്പിച്ച് ചരിത്ര സെമിനാര്‍
എളേരിത്തട്ട്: മലയോരത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തറിയിച്ച് സിപിഐ എം രൂപീകരണത്തിന്റെ 50ാം വാര്‍ഷികാഘോഷത്തിന് തുടക്കമായി. എളേരി ഏരിയാകമ്മിറ്റി നേതൃത്വത്തില്‍ എളേരിത്തട്ടില്‍ സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ മലയോരത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ ഓര്‍മ പുതുക്കല്‍ കൂടിയായി. വ്യാഴാഴ്ച പകല്‍ മൂന്നോടെ ആരംഭിച്ച സെമിനാറിലേക്ക് നൂറുകണക്കിനാളുകളാണെത്തിയത്. പൊളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ഒട്ടേറെ പോരാട്ടങ്ങളുടെ സ്മരണകളിരമ്ബുന്ന എളേരിത്തട്ടിലെത്തിയ ജനായകനെ ആവേശപൂര്‍വമാണ് ജനങ്ങള്‍ വരവേറ്റത്. കോളേജ് റോഡില്‍നിന്ന് ചെണ്ടമേളത്തിന്റെയും വെടിക്കെട്ടിന്റെയും അകമ്ബടിയോടെ സെമിനാര്‍ ഹാളിലേക്ക് ആനയിച്ചു. മലയോര മേഖലയില്‍ പാര്‍ടി കെട്ടിപ്പടുക്കുന്നതിന് ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തിയ മുതിര്‍ന്ന നേതാക്കളെ കോടിയേരി പൊന്നാടയണിയിച്ച് ആദരിച്ചു. ഏരിയാകമ്മിറ്റി ഒരുക്കിയ പ്രത്യേക മൊമന്റോയും സമ്മാനിച്ചു. ഇ മാധവന്‍ നമ്ബ്യാര്‍, കുറുഞ്ചേരി കുഞ്ഞമ്ബു, കുറുവാട്ട് കുഞ്ഞിരാമന്‍ നായര്‍, തായലേവീട്ടില്‍ കുഞ്ഞമ്ബു എന്നിവരെയാണ് ആദരിച്ചത്.ഏരിയാകമ്മിറ്റി അംഗം മനിയേരി കുഞ്ഞമ്ബുനായര്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റ് അംഗം എം രാജഗോപാലന്‍, ജില്ലാകമ്മിറ്റി അംഗങ്ങളായ പി ആര്‍ ചാക്കോ, പാവല്‍ കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി സാബു അബ്രഹാം സ്വാഗതവും സ്കറിയ അബ്രഹാം നന്ദിയും പറഞ്ഞു.
Deshabhimani
Deshabhimani

