By Malakkallu Express:November 27, 2014
മുല്ലപ്പെരിയാര്‍ ഡാം ഡീകമീഷന്‍: പരിസ്ഥിതി പ്രവര്‍ത്തകര്‍ അന്താരാഷ്ട്ര മനുഷ്യാവകാശ കമീഷനെ സമീപിക്കുന്നു
ക്രിട്ടിക്കല്‍ വൈല്‍ഡ് ലൈഫ് ഹാബിറ്റാറ്റ് ആയ പെരിയാര്‍ ടൈഗര്‍ റിസര്‍വോയറിലെ അത്യപൂര്‍വ ജൈവ വൈവിധ്യത്തിന്‍െറ നാശത്തിനും 600 ആദിവാസി കുടുംബങ്ങളുടെ നിലനില്‍പിനും ജലനിരപ്പ് ഭീഷണി ഉയര്‍ത്തുകയാണ്. ഇതുസംബന്ധിച്ച വനം-വന്യജീവി വകുപ്പിന്‍െറ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ അവതരിപ്പിക്കാതെ കേരള സര്‍ക്കാര്‍ നടത്തിയ കള്ളക്കളികളാണ് കേസില്‍ തോല്‍ക്കാന്‍ സാഹചര്യമൊരുക്കിയത്. ടൂറിസം മാഫിയയുടെ താല്‍പര്യത്തിനു വേണ്ടിയുള്ള പുതിയ ഡാമെന്ന കേരളത്തിന്‍െറ നിലപാട് തിരിച്ചടിക്ക് കാരണമായി. പശ്ചിമഘട്ട മലനിരകളില്‍നിന്ന് ഉദ്ഭവിക്കുന്ന ജലസ്രോതസ്സുകള്‍ക്കു മീതെ തമിഴ്നാട് അവകാശം ഉന്നയിക്കുകയും ഇടുക്കിയെ തമിഴ്നാടിനോട് കൂട്ടിച്ചേര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയുമാണ്. തമിഴ്നാടിന്‍െറ ദ്രാവിഡ രാഷ്ട്രീയത്തിനെതിരെ മലയാളികള്‍ ഒറ്റക്കെട്ടായി നിലപാടെടുക്കണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പശ്ചിമഘട്ട സംരക്ഷണ സമിതി ചെയര്‍മാന്‍ ജോണ്‍ പെരുവന്താനം, കേരള നദീ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രഫ. എസ്. സീതാരാമന്‍, മുല്ലപ്പെരിയാര്‍ പഠനസമിതി ചെയര്‍മാന്‍ പ്രഫ. സുകുമാരന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
madyamam

